/sathyam/media/post_attachments/46G1WO3kexSD5QbJ9wQz.jpg)
പാലക്കാട്: കോവിഡ് മഹാമാരിയിൽ പെട്ട് അത്യാസന്നരായി സ്വകാര്യ ആശുപത്രികളിലേക്ക് ചെല്ലുന്ന കോവിഡ് രോഗികളിൽ നിന്നും കഴുത്തറപ്പൻ ചാർജുകൾ ഈടാക്കുന്നു.
എറണാകുളം അടക്കമുള്ള കേരളത്തിലെ മിക്ക പ്രൈവറ്റ് ഹോസ്പിറ്റലുകളും ജനങ്ങളെ പിഴിയുന്ന സാഹചര്യം ഉണ്ടെന്ന് എൻസിപി യുവജന വിഭാഗമായ എൻവൈസി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് തെളിവടക്കം പരാതിയായി ലഭിച്ചിട്ടുണ്ടെന്നും ന്യായമായ ചാർജ് മാത്രമേ കോവിഡ് രോഗികളിൽ നിന്നും ഈടാക്കാവൂ എന്ന മുഖ്യമന്ത്രിയുടെ ഉത്തരവിനെ ഇവർ കാറ്റിൽ പറത്തുകയാണെന്നും നേതൃത്വം വെക്തമാക്കി.
തെളിവടക്കം കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേശീയ ജന: സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, സംസ്ഥാന പ്രസിഡൻ്റ് ഷെനിൻ മന്ദിരാട്, വൈസ് പ്രസിഡൻ്റ് പി.എ സമദ്, ട്രഷറർ ഷാജിർ ആലത്തിയൂർ എന്നിവർ വെക്തമാക്കി.