എന്‍.എസ്.എസിനു വേണ്ടി കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം എന്ന പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല: പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്

author-image
Charlie
New Update

publive-image

Advertisment

നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം എന്ന പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പുതിയ കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കോടതി അലഷ്യം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പഴാണെന്നും ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാല്‍ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയില്‍ ബാക്കിയെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

പിന്‍വലിച്ചത് കോടതി അലഷ്യം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാല്‍ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയില്‍ ബാക്കി. അതുകൊണ്ട് മാത്രം.നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനം എന്ന പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല.

Not me but you എന്ന എന്‍. എസ്. Motto മലയാളത്തില്‍ ‘വ്യക്തിയല്ല സമൂഹമാണ് പ്രധാനം ‘എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാധ്യമ വാര്‍ത്തകള്‍ തന്നെയാണ് എന്‍. എസ്. എസ് ന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എന്‍. എസ്. എസ് പ്രവര്‍ത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്‌കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ.

Advertisment