'പ്രിയപ്പെട്ട പ്രിയന്' പിറന്നാളാശംസ നേര്‍ന്ന് മോഹന്‍ലാല്‍

New Update

സംവിധായകന്‍ പ്രിയദര്‍ശന്‍ തന്റെ 63-ാം പിറന്നാള്‍ വേളയില്‍ തന്റെ ഏറെ പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാളാശംസ നേര്‍ന്ന് മോഹന്‍ലാല്‍.

Advertisment

publive-image

മോഹന്‍ലാലിനെ ഇന്നത്തെ താരമൂല്യമുള്ള സിനിമാതാരമാക്കി മാറ്റുന്നതില്‍ പ്രിയദര്‍ശന്‍ വഹിച്ച പങ്ക് അത്ര ചെറുതൊന്നുമല്ലെന്ന് എല്ലാ മലയാളികള്‍ക്കുമറിയാവുന്നതാണ്.

പ്രിയനൊപ്പം നില്‍ക്കുന്ന ചിത്ര പങ്കുവെച്ചുകൊണ്ടാണ് പ്രിയ സുഹൃത്തിന് പിറന്നാളാശംസ നേര്‍ന്നത്. 'തേന്മാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇരുവരും നിന്ന് പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പ്രിയപ്പെട്ട സുഹൃത്തിന് ആശംസ അറിയിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വലിയ ഹിറ്റായി മാറിയിരുന്നു.

'ഒപ്പം' എന്ന ചിത്രത്തിനുശേഷം വീണ്ടും ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. അഞ്ചു ഭാഷയില്‍ ഒരുക്കുന്ന ഒരു ഹൈ- ബജറ്റ് ചിത്രമായ ചിത്രത്തിന്റെ ആകെ മുതല്‍ മുടക്ക് 100 കോടി രൂപയാണ്. വലിയ താരനിര അണി നിരക്കുന്ന ചിത്രം മാര്‍ച്ച് 26ന് തീയേറ്ററുകളിലെത്താനൊരുങ്ങുകയാണ്.

തന്റെ തലവര മാറ്റിയത് മോഹന്‍ലാല്‍ ആണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ഇല്ലാതെ പ്രിയന്‍ എന്ന സംവിധായകന്‍ ഉണ്ടാകില്ലായിരുന്നുവെന്നും കുട്ടിക്കാലം മുതലുള്ള ബന്ധമായിരിക്കാം, ഞാന്‍ എന്ത് വിചാരിക്കുന്നുവോ അത് ലാല്‍ മനസ്സിലാക്കുമെന്നും പ്രിയദര്‍ശന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

Wishes birthday mohanlal priyadarshan director
Advertisment