New Update
Advertisment
പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും താമസിയാതെ തന്നെ വേര്‍പിരിയുമെന്ന് പ്രവചനം. നടനും നിര്‍മ്മാതാവുമായ കമാല്‍ റാഷിദ് ഖാന്‍ ആണ് വിവാദ പ്രവചനവുമായി എത്തിയത്. പത്ത് വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കും എന്നാണ് കമാല്‍ റാഷിദ് ഖാന്റെ പ്രവചനം. നടനെതിരെ വിമര്‍ശനങ്ങളാണ് ട്വിറ്ററല്‍ ഉയരുന്നത്.
2018 ഡിസംബര്‍ 1നാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹസമയത്ത് പ്രായ വ്യത്യാസത്തെ അടക്കം ചൂണ്ടിക്കാട്ടി പരിഹാസങ്ങളും അധിക്ഷേപങ്ങളും ഇവര്‍ക്ക് നേരെ എത്തിയിരുന്നു. എന്നാല്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. വിവാഹിതരായി മൂന്നാം വര്‍ഷത്തിലും സന്തോഷമായി കഴിയുകയാണ് താരദമ്പ തികള്‍.