പ്രിയങ്കയുമായുള്ള പ്രണയചിത്രം പങ്കുവച്ച് നിക് ജോനാസ്

New Update

ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും നിക് ജോനാസും. ഇപ്പോള്‍ അതിമനോഹരമായൊരു പ്രണയചിത്രം പങ്കുവച്ച് ഭാര്യയോട് തനിക്കുള്ള തീവ്രമായ സ്‌നേഹം പറയുകയാണ് നിക് ജോനാസ്.

Advertisment

publive-image

സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി പ്രിയങ്ക ചോപ്ര സ്വിറ്റ്‌സര്‍ ലാന്റിലേക്കു പോയതിനു തൊട്ടു പിന്നാലെയായിരുന്നു മനോഹരമായ പ്രണയചിത്രം പങ്കുവച്ചു കൊണ്ടുള്ള നിക് ജോനാസിന്റെ പോസ്റ്റ്. 'എനിക്കേറ്റവും പ്രിയപ്പെട്ട ചിരി' എന്ന കുറിപ്പോടെയാണ് നിക് ഫോട്ടോ പങ്കുവച്ചത്.

നിക് ജോനാസ് ചിത്രം പങ്കുവച്ചതോടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രിയങ്കയുടെ അസാന്നിധ്യം നിക്കിനെ ദുഃഖിതനാക്കുന്നു എന്നാണ് ആരാധകരുടെ തമാശരൂപേണയുള്ള കമന്റുകള്‍. 'ക്യൂട്ടസ്റ്റ് കപ്പിള്‍' എന്നാണു ചിലര്‍ പറയുന്നത്. എന്നും ഇങ്ങനെ സ്‌നേഹത്തോടെ തുടരാന്‍ കഴിയട്ടെ എന്നു പലരും ആശംസിക്കുകയും ചെയ്തു.

ജോനാസ് സഹോദരന്‍മാരുടെ ഏറ്റവും പുതിയ ആല്‍ബമായ 'വാട്ട് എ മാന്‍ ഗോട്ട ഡൂ'വില്‍നിന്നുള്ള ചിത്രമാണ് നിക് ജോനാസ് പങ്കുവച്ചത്. നിക്കിനും പ്രിയങ്കയ്ക്കുമൊപ്പം ജോ ജോനാസ്, കെവിന്‍ ജോനാസ് എന്നിവരും അവരുടെ ഭാര്യമാരായ സോഫി ടര്‍ണറും, ഡാനിയല്‍ ജോനാസും ആല്‍ബത്തില്‍ എത്തുന്നുണ്ട്.

nick jonas priyanka chopra
Advertisment