കുവൈറ്റിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് ; ഇന്ത്യാക്കാരന്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, December 5, 2019

കുവൈറ്റ് : കുവൈറ്റിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്തിയയാളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.സയിദ് ഖാദര്‍ എന്നയാളെയാണ് കര്‍ണാടകയിലെ തുംകൂറില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ തൊഴിലാളികളെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്ത് ചൂഷണം നടത്തിയെന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. അന്വേഷണത്തില്‍ ഇയാള്‍ കുവൈറ്റില്‍ താമസിക്കുന്നില്ലെന്നും ഇന്ത്യയിലാണ് താമസമെന്ന് കണ്ടെത്തുകയുമായിരുന്നുവെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു .

പ്രതി ഇരകളെ കുവൈറ്റിലേക്ക് അയച്ചതു സംബന്ധിച്ച് ന്യൂഡല്‍ഹിയിലെ കുവൈറ്റ് എംബസി വഴി ഇന്ത്യന്‍ അധികൃതരുമായി അന്വേഷണത്തില്‍ പങ്കുചേരുന്നുണ്ടെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

×