/sathyam/media/post_attachments/TPwHIG7LIGRu3pChpXlU.jpg)
കുവൈറ്റ് സിറ്റി: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ പരീക്ഷയുമായി ബന്ധപ്പെട്ട്, ആരോഗ്യമന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അവലോകനം ചെയ്യുന്നു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതിന് 300-ലധികം സ്‌കൂളുകളില്‍ നിയോഗിച്ചിട്ടുള്ള വിവിധ കമ്മിറ്റികളുടെ വിലയിരുത്തല്‍ ആരോഗ്യമന്ത്രാലയവും നടത്തുന്നുണ്ട്.