/sathyam/media/post_attachments/Cmos0ingtPI88QFk3ZWR.jpg)
വിയന്ന (വെർജീനിയ):വിർജീനിയയയിൽ അന്തരിച്ച പ്രൊ: ജോർജ് സക്കറിയ സാമൂഹ്യ, വിദ്യാഭ്യാസ, അദ്ധ്യാത്മീക മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു ഉന്നത വ്യക്തിത്വത്തിനുടമ യാണെന്ന് അറ്റോർണി ലാൽ വര്‍ഗീസ്.
അമേരിക്ക യൂറോപ്പ് മാർതോമാ ഡിയോസിസ് സീനിയർ മെമ്പറും, മാർതോമാ ചർച് ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ ഇടവകാംഗവുമായ പ്രൊ. ജോർജ് സക്കറിയ ഡിസംബർ 31ന് രാവിലെ വിയന്നയിലാണ്, (വിർജീനിയ) അന്തരിച്ചത്.
നവംബർ 23 നു അദ്ദേഹത്തിൻറെ നവതി സൂം വഴിയായി ആഘോഷിച്ചിരുന്നു. തദവസരത്തിൽ 'ക്രിസ്ത്യൻ മെച്യുരിറ്റി ഫ്രീഡം ആൻഡ് റെസ്പോണ്സിബിലിറ്റി എന്ന തലക്കെട്ടോടു കൂടിയ ഒരു ഫെസ്റ്സ്ക്രൈഫ്‌റ് പുസ്തകം റിലീസ് ചെയ്തത് മാർതോമ സഭയൂടെ പരമാധ്യക്ഷൻ മോസ്റ്റ് റെവ ഡോക്ടർ തിയോഡോസിസ്സ് മാർ തോമ മെട്രോപോലിത്താ തിരുവല്ല പൂലാത്തീനിൽ സൂം വഴി നടന്ന ചടങ്ങിൽ വെച്ചായിരുന്നു.
1958 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലെ, ആരംഭകാല പ്രവർത്തകനും മാർത്തോമാ ചർച്ച ഓഫ് ഗ്രേറ്റ് വാഷിങ്ടൺ സ്ഥാപകാംഗവുമാണ്. വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ച് ഫിലോസഫി, സൈക്കോളജി, തീയോളജി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്.
കാർത്തികപ്പള്ളി കുഴിക്കാലാ കന്നിമേൽ കുടുംബാഗം ആണ്. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലും, മദ്രാസ് ക്രിസ്ത്യൻ കോളേജിലും ഉപരി പഠനത്തിനു ശേഷം ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അധ്യാപകൻ ആയി ചേർന്നു. 1958 - ൽ അദ്ദേഹം അമേരിക്കയിൽ ഉപരി പഠനത്തിനായി എത്തി.
പ്രിൻസ്റ്റൻ തിയോയോളജിക്കൽ സെമിനാരി, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് അറ്റ് ബഫല്ലോ എന്നിവിടങ്ങളിൽ ഉപരി പഠനം നടത്തി. കനീഷ്യസ് കോളേജ് ബഫല്ലോ യിലും തുടർന്ന് 40 -ൽ പരം വർഷങ്ങൾ ആയി യൂണിവേഴ്സിറ്റി ഓഫ് ദി ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ, വാഷിംഗ്‌ടൺ ഡിസി ൽ പ്രൊഫസർ ആയി സേവനം ചെയ്തു.
നിരവധി ലേഖനങ്ങളും ഏതാനും പുസ്തകംങ്ങളും രചിച്ചിട്ടുണ്ട് . 2000 -ൽ രചിച്ച 'ഫോർ ഗോസ്പെൽസ് ഇൻ വൺ' എന്ന പുസ്തകം പ്രധാനപ്പെട്ട ഒരു പ്രസിദ്ധീകരണമാണ്. ഭാര്യ സൂസൻ, മക്കൾ ജോർജ് എബ് സക്കറിയ, എലിസബത്ത് സക്കറിയ വര്ഗീസ്, വര്ഗീസ് മോഹൻ സക്കറിയ എന്നിവരാണ്.
പ്രൊ ജോർജ് സക്കറിയായുടെ ദേഹവിയോഗം മാർത്തോമാ സഭക്കും , മലയാളി സമൂഹത്തിനും തീരാ നഷ്ടമാണെന്ന് ലാൽ വര്ഗീസ് പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us