പ്രൊഫ: ഖാദർ മൊയ്‌തീൻ സാഹിബിന് സഊദി കെഎംസിസി കർമ്മ പുരസ്‌കാരം സമ്മാനിച്ചു

author-image
admin
New Update

റിയാദ് : കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ ഇക്കൊല്ലത്തെ സി. ഹാഷിം എൻജിനീയർ സ്‌മാരക കർമ്മ പുരസ്കാരം ഇന്ത്യൻ യുണിയൻ മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസർ ഖാദർ മൊയ്‌തീൻ സാഹിബിന് സമ്മാനിച്ചു. ചെന്നൈ വെസ്റ്റിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്‌കാരം കൈമാറിയത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയും കേരള പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കെഎംസിസി സഊദി നാഷണൽ കമ്മിറ്റി ട്രഷറർ അബ്ദുൽ മുഹൈമീൻ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് നേതാക്കളായ ദേശിയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, സെക്രട്ടറി ഖുറം അനീസ്, തമിഴ്‌നാട് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ എ അബൂബക്കർ, സെക്ര ട്ടറി കെ എം നജ്‌മുദീൻ , മുസ്ലിംയൂത്ത്‌ ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യയിൽ തന്നെ എല്ലാ സംസ്ഥാനങ്ങൾക്കും അവിടെയുള്ള ന്യൂനപക്ഷങ്ങൾക്കും വിശിഷ്യ മുസ്ലിംകൾക്കും മാതൃകയാക്കാൻ പറ്റുന്ന വിധം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ ഉന്നതിയിൽ നിൽക്കുന്ന കേരളത്തിലെ എന്റെ പ്രസ്ഥാനത്തിന്റെ പോഷക ഘടകത്തിൽ നിന്ന് തന്നെ ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ പ്രൊഫ. ഖാദർ മൊയ്‌തീൻ പറഞ്ഞു.

ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നാക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപര മായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർ ത്തുന്നതിനും വേണ്ടിയുള്ള പോരാട്ടവീഥിയിലെ പടനായകനാണ് പ്രൊഫ. ഖാദർ മൊയ്‌തീൻ. മതേ തര മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തിൽ അജയ്യമായി നിലകൊണ്ട പ്രൊഫ. ഖാദർ മൊയ്‌തീൻ സാഹിബിന്റെ ആറ് പതിറ്റാണ്ടിലപ്പുറമുള്ള മഹത്തായ സേവനങ്ങളെ മുൻ നിർത്തിയാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം.
കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ സ്ഥാപക നേതാവും മുൻ ട്രഷററുമായിരുന്ന പരേതനായ സി ഹാഷിം എൻജിനീയറുടെ സ്മരാണാർത്ഥമാണ് കർമ്മ പുരസ്‌കാരം.

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ, വൈസ് പ്രസിഡണ്ട് ജലീൽ വലിയകത്ത് , എം എസ എഫ് നേതാക്കളായ എസ്. എച്ച് അർഷാദ് , പി വി അഹമ്മദ് സാജു, കെഎംസിസി നേതാ ക്കളായ പി എം അബ്ദുൽ ഹഖ് , റഫീഖ് പാറക്കൽ , വി പി മുസ്തഫ , ഗഫൂർ പട്ടിക്കാട് അനസ് പട്ടാമ്പി, അബദുൽ റഹിമാൻ മാളൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സഊദി കെഎംസിസി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം ഡോ. മുഹമ്മദ് കാവുങ്ങൽ നന്ദിയും പറഞ്ഞു.

Advertisment