Advertisment

വാർഷിക ജനറൽബോഡി യോഗത്തില്‍ കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് [കാപ്‌സ് ] ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

New Update

പാലക്കാട്‌ : പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (കാപ്സ്) പാലക്കാട്‌ ചാപ്റ്റർ ജില്ലാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓൺലൈനായി നടന്ന വാർഷിക ജനറൽബോഡി യോഗത്തിലായിരുന്നു ജില്ലാതല ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Advertisment

publive-image

പാലക്കാട് മെയിന്റനൻസ് ട്രൈബൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് കെ. സതീഷ് ജില്ലാ പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ആരോഗ്യ മിഷൻ കൗമാര ആരോഗ്യ വിഭാഗം കൗൺസിലർ ബിബി.ടി.കെ സെക്രട്ടറിയായും, കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ജി.ജിജിൻ ഖജാൻജിയായും തിരഞ്ഞെടുക്കപ്പെട്ടു.

തൃശ്ശൂർ ജൂബിലി മിഷൻ സൈക്കാട്രിക് സോഷ്യൽ വർക്കർ എസ്.അബ്ദുൾ റഹ്മാൻ, കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ തൃശ്ശൂർ ജില്ലാ കോഓർഡിനേറ്റർ കെ. പി.സജീവ്, പാലക്കാട് ഭവൻസ് സ്കൂൾ കൗൺസിലർ സിലി സിറിയക്, എത്തിയോസ് എഡ്യൂക്കേഷണൽ ഇനീഷ്യേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് പ്രോജക്ട് മേധാവി ഡോ.എ.ശ്രീകാന്ത്, ജെംസ് കോളേജ് സോഷ്യൽ വർക്ക്, സോഷ്യോളജി വിഭാഗം മേധാവി ഡോ.മിർഷാദ് റഹ്മാൻ.എം.ടി, നെന്മാറ അവിറ്റീസ് ഹോസ്പിറ്റൽ കോർഡിനേറ്ററും, കൗൺസിലറുമായ അശ്വതികൃഷ്ണ.പി, കോഴിക്കോട് ലിസാ കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.വിൻസി എബ്രഹാം, നെന്മാറ നേതാജി കോളേജ് സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനിതാ പർവീൺ, മുണ്ടൂർ ഐ.ആർ. ടി.സി അസിസ്റ്റന്റ് കോഓർഡിനേറ്റർ ഫാബിൻ റഹ്മാൻ.കെ.വി, പാലക്കാട് ലയൺസ് സ്കൂൾ കൗൺസിലർ അനുപമ.പി.യു, പ്രൊഫഷണൽ സോഷ്യൽ വർക്കർമാരായ പ്രശാന്ത്.പി, നിഷ.എസ് തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ വർഷങ്ങളിൽ 'ഒരു ദിനം ഒരു ദാതാവ്' രക്തദാനപദ്ധതി, 'ഒരു കരം ഒരു മരം' പ്രകൃതി സംരക്ഷണ പദ്ധതി, 'കരുതലാവാം കാവലാവാം' കൗൺസിലിംഗ് പദ്ധതി തുടങ്ങി മാതൃകാപരമായ ഒട്ടേറെ സാമൂഹ്യ സേവനപദ്ധതികൾ കാപ്‌സ് പാലക്കാട്‌ ചാപ്റ്റർ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

കൂടാതെ കോവിഡ് മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന പ്രൊഫഷണൽ സോഷ്യൽ വർക്കർമാർക്ക് സൗജന്യമായി പി.പി.ഇ കിറ്റും നൽകിവരുന്നു. തുടർന്നുള്ള വർഷങ്ങളിലും വിവിധ വകുപ്പുകളുമായി സഹകരിച്ച് മനുഷ്യനും, സമൂഹത്തിനും, പ്രകൃതിക്കും ഗുണപ്രദമായിട്ടുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് കാപ്‌സ് ജില്ലാ പ്രസിഡന്റ് കെ.സതീഷ് അറിയിച്ചു.

PROFESSIONAL
Advertisment