ഇടുക്കിയിൽ സ്വദേശി ദർശൻ പദ്ധതിയിൽ 182 കോടിയുടെ പദ്ധതികൾ പരിഗണനയിൽ - കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി കിഷൻ റെഡ്ഡി

New Update

publive-image

ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി സമർപ്പിക്കപ്പെട്ട ഇടുക്കി ഡാമിന്റെയും, മലങ്കര ഡാമിന്റെയും പ്രാന്തപ്രദേശങ്ങളുടെ വികസന പദ്ധതികൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര-ടൂറിസം വകുപ്പ് മന്ത്രി ജി.കിഷൻ റെഡ്ഡിക്ക് കത്ത് നൽകി.

Advertisment

ഇടുക്കി ആർച്ച് ഡാമിന്റെ പരിസര പ്രദേശങ്ങളിൽ ഉദ്ദേശിക്കുന്ന ലേസർ പവലിയൻ, നാടുകാണി സ്കൈവാക്ക്, മലങ്കരകൺവൻഷൻ സെന്റർ, ഡാം ബ്യൂട്ടിഫിക്കേഷൻ, തൊടുപുഴ ടൗൺ സ്ക്വയർ എന്നീ 5 പദ്ധതികൾ ആണ് അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടിട്ടുളളത്.

182 കോടി രൂപ നിർമ്മാണ ചെലവ് വരുന്ന നിർദിഷ്ട പദ്ധതികൾക്ക് അംഗീകാരം നൽകേണ്ടത് കേന്ദ്ര ടൂറിസം വകുപ്പ് ആണ്. പദ്ധതി ചെലവായി പ്രതീക്ഷിക്കുന്നത് 182 കോടി രൂപയാണ്. ഇത് സംബന്ധിച്ച വിശദമായ ഡി.പി.ആർ സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസം കേന്ദ്രമായ ഇടുക്കി ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതിയായിട്ടാണ് സ്വദേശി ദർശൻ പദ്ധതിയെ ഉൾക്കൊള്ളിക്കുന്നത്. സ്വദേശി ദർശൻ പദ്ധതികളുടെ അടുത്ത ഘട്ടത്തിൽ പദ്ധതിക്ക് അംഗീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും ഡീൻ കുര്യാക്കോസ് അറിയിച്ചു.

delhi news
Advertisment