Advertisment

പ്രൊ ലൈഫ് മദ്ധ്യസ്ഥ പ്രാർത്ഥന മാസാചരണം ആരംഭിച്ചു: ഒക്ടോബർ 31 വരെ മദ്ധ്യസ്ഥ പ്രാർത്ഥനാ ദിനങ്ങൾ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത പ്രേഷിത മാസത്തോടു ചേർന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കായും ഒക്ടോബർ മാസത്തിലെ ദിനങ്ങൾ വിനിയോഗിക്കുന്നു.

Advertisment

publive-image

"പ്രേഷിത കുടുംബങ്ങൾ സഭയുടെ കൂട്ടായ്മയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും " എന്ന സന്ദേശമാണ് മുഖ്യ വിചിന്തന വിഷയം.

കുടുംബങ്ങൾ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ കാവലും അരുതലുമായി മാറി പ്രത്യാശയുടെ പ്രബോധകരും പ്രവർത്തകരുമായി മാറുവാനുള്ള ദൗത്യമാണ് പ്രേഷിത -മദ്ധ്യസ്ഥ പ്രാർത്ഥനാ മാസാചരണം മുഖേനെ ലക്ഷ്യംവെയ്ക്കുന്നതെന്നു സെക്രട്ടറി സാബു ജോസ് അറിയിച്ചു.

ഉദരത്തിൽ വളരുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണം,നല്ല കുടുംബങ്ങൾ സൃഷ്ടിക്കുവാൻ തിരുവിവാഹത്തിന് അനുയോജ്യമായ പങ്കാളികളെ ലഭിക്കുവാൻ, മക്കളില്ലാത്തവർ, മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, കാരുണ്യ ശുശ്രുഷകൾ,സമർപ്പിത ശുശ്രുഷകൾക്കു കൂടുതൽ ദൈവവിളികൾ ഉണ്ടാകുവാൻ, സമർപ്പിത കുടുംബങ്ങൾ വര്ധിക്കുവാൻ, നാടിന്റെ നന്മയും പുരോഗതിയും, ലോകത്തിന്റെ സമാധാനം എന്നി നിയോഗങ്ങ ക്കുവേണ്ടി ഈ മാസം 31 വരെപ്രൊ ലൈഫ് പ്രവർത്തകരുടെ കുടുംബങ്ങളിലും നിത്യാരാധന കേന്ദ്രങ്ങളിലും പ്രാർത്ഥനകൾ നടക്കും

Advertisment