കോവിഡ് വാക്സിനേഷൻ സ്വീകരിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

New Update

publive-image

ഫ്രാൻസ്: കൊവിഡ്‌ വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്കെതിരെ നടപടി ശക്തമാക്കി ഫ്രാൻസ്. കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഫ്രാന്‍സില്‍ വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ നിരവധി പേരുടെ തിരക്ക്.

Advertisment

ഒമ്പത് ലക്ഷത്തോളം ആളുകളാണ് വാക്‌സിനേഷൻ സ്ലോട്ട് ലഭിക്കുന്നതിനായി ഇന്നലെ മാത്രം ഓൺലൈനിൽ ശ്രമം നടത്തിയത്. കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെൽത്ത് പാസ് കൈവശം ഇല്ലാത്തവർക്ക് പിഴ ചുമത്തും എന്നാണ് രാജ്യത്തെ പുതിയ നിയമം.

സെപ്റ്റംബര്‍ 15ന് മുന്‍പ് വാക്‌സിന്‍ സ്വീകരിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും നടപടിയുണ്ടാകുമെന്നും മാക്രോണ്‍ പറഞ്ഞു. പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് ശേഷം വാക്‌സിൻ സ്വീകരിക്കാനുള്ള അപ്പോയ്ന്റ്മെന്റ് സ്വീകരിക്കാൻ ശ്രമിച്ചവരുടെ എണ്ണം റെക്കോഡ് വേഗത്തിലാണ് ഉയർന്നതെന്ന് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റായ ഡോക്ടോലിബിന്റെ ഓണ്ലൈനിന്റെ തലവൻ സ്റ്റാനിസ് ലാസ് നിയോക്‌സ് വെളിപ്പെടുത്തി.

NEWS
Advertisment