/sathyam/media/post_attachments/T39O1TLRq3cuz3lQn9pH.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദവും നടന്നു.
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് കൃത്യമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് ഗൗരവത്തോടെ കാണണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
എന്നാല്‍ തന്റെ കക്ഷിക്കെതിരായ മൊഴികളില്‍ വിശ്വസനീയമല്ലാത്ത കാര്യങ്ങള്‍ ഒരുപാടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും ചേര്‍ന്നുണ്ടാക്കിയ തിരക്കഥയാണിത്. അമ്മയും ഭാര്യയും സഹോദരിയുമുള്ള വീട്ടിലെ ഹാളിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്ന് പ്രതിഭാഗം ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us