New Update
Advertisment
കുവൈറ്റ് സിറ്റി: വാണിജ്യ സമുച്ചയങ്ങള്‍, റെസ്റ്റോറന്റുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാക്‌സിനെടുക്കാത്തവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കുവൈറ്റ് മന്ത്രിസഭാ തീരുമാനത്തിനെതിരെ, ഒരുസംഘം സ്വദേശികള്‍ അല്‍ ഇറാദ സ്‌ക്വയറിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പ് സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. 'നിര്‍ബന്ധിത വാക്‌സിനേഷന്‍ വേണ്ട', 'എന്റെ ശരീരം, എന്റെ അവകാശമാണ്' എന്നിങ്ങനെ എഴുതിയ ബാനറുകളും ഇവര്‍ ഉയര്‍ത്തി.