Advertisment

വാക്‌സിനെടുക്കാത്തവര്‍ക്ക്‌ വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനവിലക്ക്; കുവൈറ്റില്‍ പ്രതിഷേധവുമായി ഒരുകൂട്ടം സ്വദേശികള്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: വാണിജ്യ സമുച്ചയങ്ങള്‍, റെസ്റ്റോറന്റുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാക്‌സിനെടുക്കാത്തവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കുവൈറ്റ് മന്ത്രിസഭാ തീരുമാനത്തിനെതിരെ, ഒരുസംഘം സ്വദേശികള്‍ അല്‍ ഇറാദ സ്‌ക്വയറിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

publive-image

നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പ് സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. 'നിര്‍ബന്ധിത വാക്‌സിനേഷന്‍ വേണ്ട', 'എന്റെ ശരീരം, എന്റെ അവകാശമാണ്' എന്നിങ്ങനെ എഴുതിയ ബാനറുകളും ഇവര്‍ ഉയര്‍ത്തി.

Advertisment