/sathyam/media/post_attachments/fNINHzCJYiGGxkfg9mYO.jpg)
പെരുനാട്: കൊവിഡ് മഹാമാരി പ്രതിരോധത്തിന്‍റെ മറവില്‍ പെരുനാട് പഞ്ചായത്തിലെ കുടുംബങ്ങളില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവിന് നീക്കം നടക്കുന്നുവെന്ന് ആരോപിച്ചും പെരുനാട് പഞ്ചായത്ത് ഭരണ നേതൃത്വം പണപ്പിരിവില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ജയ്സണ്‍ പെരുനാടിന്‍റെ നേതൃത്വത്തില്‍ പിപിഇ കിറ്റ് അണിഞ്ഞ് പെരുനാട് മാര്‍ക്കറ്റ് ജംഗ്ഷനിൽ പ്രതീകാത്മക പ്രാരംഭ പ്രതിക്ഷേധം സംഘടിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ദീപു പീടികയില്‍ പ്രതിക്ഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ്നി യോജക മണ്ഡലം ജനറല്‍ സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍, ശ്രീ പി.ടി രാജു, കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡണ്ടുംമാരായ ശ്രീ വില്‍സണ്‍ കുപ്പക്കല്‍, ശ്രീ. രഘു നാഥന്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം സെക്രറ്ററിമാരായ സഞ്ജു സന്തോഷ്, ജിബിന്‍ പെരുനാട്, ബിനീഷ് പെരുനാട് എന്നിവര്‍ പ്രസംഗിച്ചു. ഭിക്ഷയായി കിട്ടിയ 30 രൂപ മണിയോഡറായി പഞ്ചായത്ത് ഭരണസമിതിയുടെ പേരില്‍ അയച്ചു മൂന്നാം ഘട്ട പ്രതിക്ഷേധത്തിലേക്ക് കടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us