പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡാളസ്സില്‍ പ്രതിഷേധം .

New Update
ഡാളസ്സ്: പൗരത്വ ഭേതഗതി ബില്‍, നാഷണല്‍ സിറ്റിസണ്‍ രജിസ്റ്റര്‍ തുടങ്ങിയവ നടപ്പാക്കു ന്നതിനെതിരെ ഇന്ത്യയില്‍ ആളിപടരുന്ന ജനരോഷത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പി ക്കുന്നതിനും ശക്തമായി പ്രതിഷേധം അറിയിക്കുന്നതിനും നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങള്‍ നടന്നുവരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഡിസംബര്‍ 22 ഞായറാഴ്ച ഡാളസ്സ് ഡീലെ പ്ലാസക്ക് സമപം ഇന്ത്യന്‍ അമേരിക്കന്‍ വിവിധ മതങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ഒത്തുചേര്‍ന്ന് വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
Advertisment

publive-image

ഇന്ത്യയുടെ മതേതരത്വത്തെ വേരോടെ പിഴുതെറിയുന്ന ഇത്തരം നടപടികള്‍ പിന്‍വലി ക്കണമെന്ന പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കയിലെ ഏറ്റവും വലിയ അഡ്വക്കസി ഗ്രൂപ്പ് ഓഫ് ഇന്ത്യന്‍ മുസ്ലീംസും കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ ടെക്‌സസ്സും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ നിരവധി കുട്ടികളും, യുവതി യൂവാക്കളും മുതിര്‍ന്നവരും ആവേശ പൂര്‍വ്വമാണ് പങ്കെടുത്തത്.

publive-image

ഞായറാഴ്ച ഉച്ചക്ക് ശേഷം ഡാളസ്സില്‍ അനുഭവപ്പെട്ട അതിശൈത്യത്തെ അവഗ ണിച്ചാണ്, മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളാണ് ഡീലെ പ്ലാസക്ക് സമപം എത്തിച്ചേര്‍ന്നത്. ഷരീബ്, ഹുമയൂണ്‍, മരിയ, സയ്യദ് അഹമ്മദ്, സഫര്‍ അന്‍ജും, ഷാറോണ്‍ എന്നിവര്‍ പ്രകടനക്കാരെ അഭിസംബോധന ചെയ്ത്  സംസാരിച്ചു.

publive-image

 

Advertisment