റിയാദ്: നാലു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അഷറഫ് വടക്കേവിള കൊച്ചി കൂട്ടായ്മാ സൗദി അറേബ്യാ യാത്രയയപ്പ് നൽകി, റിയാദിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി രുന്ന അഷറഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്നേഹാദരവുകൾ ലഭിച്ചിട്ടുള്ള സാമൂഹ്യപ്രവർത്തകരിൽ ഒരാളാണ്, 1982 നവംബറിലാണ് അഷറഫ് വടക്കേവിള തൻറെ പ്രവാസജീവിതം ആരംഭിക്കുന്നത്.
/sathyam/media/post_attachments/N5MZRs9PXKQhOnvfhvVu.jpg)
റിയാദിലെ തൻറെ പൊതുപ്രവർത്തനകാലയളവിൽ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടന കളുടെ രൂപീകരണത്തിലും പ്രവർത്തനത്തിലും അഷറഫ് വടക്കേവില നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്.
റിയാദിലെ അപ്പോളോ ഡിമോറ ബിസിനസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡന്റ് കെ ബി ഖലീൽ അഷ്‌റഫ് വടക്കേവിളയ്ക്കുള്ള കൂട്ടായ്മയുടെ സ്നേഹോപഹാരം കൈമാറി, ശിഹാബ് കൊട്ടുകാട്, ജനറൽ സെക്രട്ടറി ജിബിൻ സമദ്, ഷാജി ഹുസൈൻ, റഫീഖ് കൊച്ചി, നിസാർ പള്ളുരുത്തി, ഷാജി മുഹമ്മദ്, റിയാസ് ടൊയോട്ട, നദീം സെട്ട്, തൻവീർ, അഹ്സൺ സമദ്, ജിനോഷ്, കൊച്ചങ്ങാടി, ഹഫീസ് മട്ടാഞ്ചേരി, ബൈജൂ ലത്തീഫ്, മൊഹമ്മദാലി, അഷ്‌റഫ് ഡാക്, ഹസീബ്, കെ ബി ഷാജി, മനു ഫൈസൽ, അസീസ് കൽവതി, മുത്തലിബ്, അൽത്താഫ്, റഷീദ്, ജോൺസൺ മാർക്കോസ്, ഷാൻ, മഹേഷ്, ജബ്ബാർ, ഷമീർ, ഷിറാസ്, അഫ്സൽ, ഡേവിഡ്, ഹംസ, ഭനീഷ്, നിമിഷ, ഷംല, സിമി എന്നിവർ ആശംസകൾ അറിയിച്ചു, മറുപടി പ്രസംഗത്തിൽ അദ്ദേഹം കൊച്ചി കൂട്ടായ്മയുടെ കൂടെയുള്ള യാത്രകൾ, പ്രവർത്തന പങ്കാളിത്തങ്ങൾ, കൂട്ടായ്മയുടെ പഴയ കാല പ്രവർത്തനങ്ങൾ ഓർമപ്പെടുത്തി.ചടങ്ങിൽ ജനറൽ സെക്രട്ടറി ജിബിൻ സമദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സുൾഫിക്കർ ഹുസൈൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us