പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകണം: കെ.എസ്.യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി

New Update

publive-image

തൊടുപുഴ: പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകണം എന്ന് കെ.എസ്.യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അസ്ലം ഓലിക്കൻ. കാലാവധി തീരാറായ നൂറുകണക്കിന് പി എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടി നൽകാൻ സർക്കാർ തയ്യാറാവണം. പി.എസ്.സി യെ നിയന്ത്രിക്കുന്നത് സർക്കാരാണെന്ന തിരിച്ചറിവ് സർക്കാരിനുണ്ടാവണം. പി എസ്.സി ബോർഡ് മെമ്പർമാരെ തിരഞ്ഞെടുക്കുമ്പോൾ പോലും ഘടകകക്ഷികളുടെ കച്ചവട താൽപ്പര്യങ്ങളെയാണ് ജനത സാക്ഷ്യം വഹിക്കേണ്ടി വന്നത്. നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവതി തീർക്കുന്ന നിഷേദ സമീപനത്തിലൂടെ യുവജനതയുടെ ഭാവിയെയാണ് നശിപ്പിക്കുന്നതെന്ന് കെ.എസ്.യു വിമര്‍ശിച്ചു.

Advertisment

ഉദ്യോഗാർത്ഥികൾ സർക്കാരിനെതിരെ നടത്തിയ സമരങ്ങളെ ഇലക്ഷൻ മുൻപിൽ കണ്ട് നിരവതി വാഗ്ദാനങ്ങൾ നൽകി പറഞ്ഞ് പറ്റിക്കുകയും ഇപ്പോൾ എന്തുമാകാമെന്ന ഏകാതിപതിയുടെ ദാർഷ്ട്യത്തോടെ കടക്ക് പുറത്ത് സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എൽ.ഡി.ക്ലർക്ക്, വനിതാ പോലീസ് കോൺസ്റ്റബിൾ, ലാസ്റ്റ് ഗ്രേഡ് തുടങ്ങി നിരവതി ലിസ്റ്റുകൾ ഉൾപെട്ടിട്ടുള്ള ആയിരങ്ങൾക്കാണ് ഇനി പരീക്ഷ പോലും എഴുതാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. സർക്കാരിൻ്റെ ഈ സമീപനത്തിലൂടെ പി.എസ്.സി യുടെ വിശ്യാസ്വത തന്നെ നശിപ്പിക്കപെട്ടതായി കെ.എസ്.യു ആരോപിച്ചു.

ഡി വൈ എഫ് ഐ ഉം എസ് എഫ് ഐ ഉം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകി കൊണ്ടിരിക്കുന്നു. ക്യട്ടേഷൻ സംഘങ്ങൾ രൂപികരിച്ച് സ്വർണ്ണ കടത്തിനും, പീടന പരമ്പരകളും, മയക്കുമരുന്ന് മാഫിയകളായും ഈ സംഘടനകൾ മാറിയിരിക്കുന്നു. യുവജന വിരുദ്ധ നിലപാടുകളും പ്രവർത്തനങ്ങളുമായി മുൻപോട്ട് പോകുന്ന സർക്കാരിനെയും ഭരണപക്ഷ സംഘടനകളുടെ സാമൂഹവിരുദ്ധ പ്രവർത്തനങ്ങളും പൊതു സമൂഹം തിരിച്ചറിയണമെന്നും അസ്ലം ഓലിക്കൻ പറഞ്ഞു.

Advertisment