സംഘപരിവാരത്തെ താഴെയിറക്കാൻ കോണ്‍ഗ്രസ് മുന്നണിയെ വിജയിപ്പിക്കുക: "പ്രവാസി"

New Update

ജിദ്ദ: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് മാത്രമേ ബിജെപി യെ അധികാരത്തിൽ വരുന്നതിൽ നിന്ന് തടയാൻ കഴിയൂ എന്നത് വ്യക്തമായിരിക്കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കോണ്‍ഗ്രസിനെ പിന്തുണക്കാൻ ഇന്ത്യ നിലനിന്ന് കാണാൻ ആഗ്രഹിക്കുന്ന എല്ലാവരും തയാറാവണമെന്ന് പ്രവാസി സാംസ്കാരികവേദി ദമ്മാം മലപ്പുറം പാലക്കാട് സംയുക്ത ജില്ലാ കമ്മിറ്റി കൺവെൻഷൻ ആഹ്വാനം ചെയ്തു. ഇടതു മുന്നണി ഈ തെരഞ്ഞെടുപ്പിൽ നിർണായകമായ ശക്തിയല്ലെന്നും കൺവെൻഷൻ വിലയിരുത്തി. ദമ്മാം റീജിയണൽ കമ്മറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം മുഖ്യ പ്രഭാഷണം നടത്തി.

Advertisment

publive-image

പ്രവാസി സാംസ്കാരികവേദി ദമ്മാം മലപ്പുറം പാലക്കാട് സംയുക്ത ജില്ലാ കമ്മിറ്റി കൺവൻഷനിൽ അമീർ പൊന്നാനി സംസാരിക്കുന്നു .

ജില്ല പ്രസിഡന്റ് അമീറുദ്ദീൻ പൊന്നാനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈസ്റ്റേൺ പ്രോവിന്‍സ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് എം കെ ഷാജഹാൻ റീജിയണൽ കമ്മിറ്റി ജന: സെക്രട്ടറി ബിജു പുതക്കുളം, തുടങ്ങിയവർ സംസാരിച്ചു. റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജംഷാദ് അലി കണ്ണൂർ, സെക്രട്ടറി അഷ്റഫ് പട്ടാമ്പി, സലീം കണ്ണൂർ എന്നിവർ സംബന്ധിച്ചു. ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഷമീർ കാരാട്ട് സ്വാഗതവും ട്രഷറർ ബഷീർ ബ്രൂക്ക് നന്ദിയും പറഞ്ഞു.

തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കി കൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഓൺലൈനായി സദസ്സിനെ അഭിസംബോധന ചെയ്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും, സംവരണ മെമ്മോറിയൽ, മെബർഷിപ്പ് തുടങ്ങിയ വിഷയങ്ങളും, ചോദ്യാത്തര വേളയും, ഒപ്പം പുതിയ അംഗങ്ങൾക്കുള്ള അംഗത്വ വിതരണവും നടന്നു. അഷ്റഫ് പട്ടാമ്പി, മൊയ്തീൻ പൊന്നാനി, നവാഫ് അബൂബക്കർ, അബ്ദുൽ സലീം, നാസർ പള്ളത്ത് എന്നിവർ നേതൃത്വം നല്‍കി.

 

Advertisment