തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ മാത്രം കേരളത്തിന്റെ തലയില്‍ വച്ചു തന്നത് 84457.49 കോടി രൂപയുടെ കടമെന്ന് കെ.പി.സി.സി പ്രസ് സെക്രട്ടറി പി.ടി. ചാക്കോ. നാടിന്റെ വികസന ആവശ്യത്തിന് പണം കടമെടുക്കുന്ന കിഫ്ബിയിലെ ധൂര്‍ത്ത് മാത്രം മതി കടം കേറി മുടിയുന്നതിന്റെ കാരണമറിയാനെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്...
ഓരോ മലയാളിയുടെയും തലയിലുള്ളത് 55778.34 രൂപയുടെ കടബാധ്യത. പിണറായി സര്‍ക്കാര്‍ മാത്രം കേരളത്തിന്റെ തലയില്‍ വച്ചു തന്നത് 84,457.49 കോടി രൂപയുടെ കടം. മുമ്പ് ഭരിച്ച എല്ലാ സര്‍ക്കാരുകളും കൂടി വരുത്തിവച്ചത് 1,09,730.97 കോടി രൂപയുടെ കടമായിരുന്നു.
എങ്ങനെ ഇതുപോലെ കടം കേറാതിരിക്കും. നാടിന്റെ വികസന ആവശ്യത്തിന് പണം കടമെടുക്കുന്ന കിഫ്ബിയിലെ ധൂര്‍ത്ത് മാത്രം മതി കടം കേറി മുടിയുന്നതിന്റെ കാരണമറിയാന്‍.
കോവിഡ് കാലത്ത് പൂച്ചപെറ്റു കിടക്കന്ന ഖജനാവില്‍ നിന്ന് നിയോജക മണ്‌ലങ്ങളിലെ വികസന പ്രവര്‍ത്തനത്തെക്കുറിച്ച് ചാനലുകളില്‍ പരസ്യം നല്കാന്‍ ഇതുവരെ ചെലവഴിച്ചത് 6.31 കോടി രൂപ. ഇനി നല്കാനുള്ളത് 2.50 കോടി രൂപയെന്ന് വിവരാവകാശ രേഖ നേരത്തെ പരസ്യത്തിന് നല്കിയത് 57.37 കോടി രൂപ.
കടമെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കിഫ്ബിയെ സര്‍ക്കാരിനെ പുകഴ്ത്താനായി പരസ്യം ചെയ്യാന്‍ ആരാണ് ചുമതലപ്പെടുത്തിയത്?
കടപ്പത്രം വഴി കിട്ടിയ 3173 കോടി രൂപയില്‍ നിന്നാണ് ഈ പുട്ടടി. കിഫ്ബിയെക്കുറിച്ച് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമെന്നു മുഖ്യമന്ത്രി. എന്നാല്‍ കിഫ്ബിയെക്കുറിച്ച് ഒരു ചുക്കമറിയില്ല എന്നതാണ് വാസ്തവം!