പിടി ഉഷയുടെ ജീവിതം പറയുന്ന ചിത്രം ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡില്‍ കായിക താരങ്ങളുടെ നിരവധി ബയോപിക്കുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. വനിതാ ബോക്‌സിങ് ചാമ്പ്യന്‍ മേരി കോം, ക്രിക്കറ്റ് താരം മഹേന്ദര്‍ സിംഗ് ധോണി, കായികതാരം ബാഗ് മില്‍ക്ക ബാഗ്, ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ ബയോപിക്കില്‍ അദ്ദേഹം തന്നെയായിരുന്നു നായക വേഷം കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരങ്ങളിലൊരാളായ പി.ടി ഉഷയുടെ ജീവിതവും സിനിമയാക്കാനൊരുങ്ങുകയാണ്.

Advertisment

publive-image

ചിത്രം സംവിധാനം ചെയ്യുന്നത് രേവതി വര്‍മ്മയാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് കാരണം നിര്‍ത്തി വെച്ചിരുന്ന സിനിമാ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പി.ടി ഉഷ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. പ്രിയങ്ക ചോപ്രയും, കത്രീന കൈഫുമാണ് ഒളിമ്ബ്യന്‍ ഉഷയാകാന്‍ പരിഗണിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍. മലയാളത്തിലും തമിഴിലും സിനിമകളൊരുക്കിയ രേവതി തന്നെയാണ് ഉഷയുടെ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.

pt usha history film
Advertisment