ഐപിഒയിലൂടെ 16,600 കോടി സമാഹരിക്കാൻ പേടിഎം; കരട് രേഖ സെബിക്ക് സമർപ്പിച്ചു

New Update

publive-image

കൊച്ചി: പ്രമുഖ ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് ആപ്ലികേഷനായ പേടിഎം ഐപിഒയിലൂടെ 16,600 കോടി സമാഹരിക്കാൻ സെബിക്ക് കരട് രേഖ (DRHP) സമർപ്പിച്ചു.

Advertisment

പേടിഎം ബ്രാന്‍ഡിന്‍റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്‍റെ ഓഹരി ഉടമകളാണ് പ്രഥമ ഓഹരി വില്‍പ്പനക്കായി ഒരുങ്ങുന്നത്. 8300 കോടി രൂപയുടെ പുതിയ ഒഹരികളും, ഓഫർ ഫോർ സെയിൽവഴി 8300 കോടി രൂപയുമാണ് പേടി എം ഐ പി ഓയിലൂടെ സമാഹരിക്കുന്നത്.

publive-image

ജെ പി മോര്‍ഗന്‍ ചേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ആക്‌സിസ് ക്യാപിറ്റല്‍, സിറ്റി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഐപിഒയുടെ ബുക്കിംഗ് റണ്ണിംഗ് മാനേജര്‍മാര്‍.

publive-image

ഐപിഒ വരുമാനം പേയ്മെന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ക്കും ഏറ്റെറ്റെടുക്കലുകള്‍ക്കുമായി ഉപയോഗിക്കുമെന്ന് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നോയിഡ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. നവംബർ അവസാനത്തോടെ ഐപിഒ സമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

paytm
Advertisment