കരിമ്പ: കോങ്ങാട് നിയോജക മണ്ഡലത്തിൽ അഡ്വ. കെ.ശാന്തകുമാരി എംഎൽഎ നടത്തുന്ന ഗ്രാമ പഞ്ചായത്തുതല ജനസമ്പർക്ക പരിപാടിക്ക് കരിമ്പ ഗ്രാമ പഞ്ചായത്ത് ഹാളിൽ തുടക്കമായി.
തദ്ദേശ സ്ഥാപന ഭരണ സമിതി അംഗങ്ങളുടെ മേൽനോട്ടത്തിൽ നടത്തിയ പരിപാടിയിൽ പൊതുജനങ്ങൾക്കും വ്യക്തിഗത പരാതികൾ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നു.
വൈകിയെത്തുന്ന പ്രശ്‌നപരിഹാരം മൂലം ആർക്കും പ്രതിസന്ധി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.
സാങ്കേതിക തടസങ്ങളും ചുവപ്പുനാടയുടെ ചിട്ടവട്ട കുരുക്കും മൂലം അവശ്യസേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകുന്നത് വൈകുന്നില്ലെന്ന് കഴിയുന്നത്ര ഉറപ്പാക്കും വിധമാണ് പദ്ധതിയുടെ ആസൂത്രണം.
ഗ്രാമപഞ്ചായത്തുകളുടെയും രോഗികൾക്ക് കിട്ടേണ്ട അടിയന്തര ആവശ്യങ്ങൾക്കും വേഗത്തിൽ പരിഹാരം കണ്ടെത്തുമെന്നും എംഎൽഎ പറഞ്ഞു. ജനസമ്പർക്ക പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി, ജാഫർ, ഗിരീഷ്,ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ.ജയശ്രീ, ഓമന, ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ
തുടങ്ങിയവർ പങ്കെടുത്തു.