/sathyam/media/media_files/naziFZKBnkU04T0uIU2o.jpg)
വൈശാഖ് മാസത്തിലെ ശുക്ലപക്ഷത്തിന്റെ ഏകാദശിയിൽ വിഷ്ണുവിനെ ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നത് വളരെ ഉത്തമമാണ്. ഇതിനെ മോഹിനി ഏകാദശി എന്നും വിളിക്കുന്നു.
വൈശാഖ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ മോഹിനി ഏകാദശി മെയ് മാസത്തിലാണ്. ഏകാദശി ദിനത്തിൽ സൂര്യോദയത്തിനുമുമ്പ് എഴുന്നേറ്റ് ഗംഗാ വെള്ളം വെള്ളത്തിൽ ചേർത്ത് കുളിച്ച് ശുദ്ധമാകണം.
അതിനുശേഷം ശുദ്ധമായ വസ്ത്രം ധരിച്ച് വിഷ്ണുവിനെ ആരാധിക്കുക. ഇതിനായി വിഷ്ണുവിന്റെ പ്രതിമയ്ക്ക് മുന്നിൽ നെയ്യ് വിളക്ക് കത്തിച്ച് വ്രതസങ്കൽപം നോക്കാം.
ഒരു കലശത്തിൽ ചുവന്ന തുണി കെട്ടി കലശത്തിന്റെ പൂജ നടത്തുക ഒപ്പം ഭഗവാനെ സങ്കൽപ്പിച്ച് വ്രതം എടുക്കുക. കലാശത്തിന് മുകളിൽ വിഷ്ണുവിന്റെ പ്രതിഷ്ഠ വയ്ക്കണം. ശേഷം പൂജ ചെയ്യുക.
പൂജയിൽ വിഷ്ണുവിന് മഞ്ഞ പൂക്കളും തുളസി ഇലകളും സമർപ്പിക്കുക. മഞ്ഞ പുഷ്പങ്ങൾക്ക് പുറമെ മറ്റ് സുഗന്ധമുള്ള പൂക്കളും ഉപയോഗിച്ച് വിഷ്ണുവിനെ ആരാധിക്കുക. ശേഷം വിളക്ക് കത്തിച്ച് ധൂപത്തോടൊപ്പം ആരതി നടത്തുക. ;ഒപ്പം മധുര[പലഹാരങ്ങളും ഭഗവാന് അർപ്പിക്കുക.
ഈ ഏകാദശി ദിനത്തിലെ ഉപവാസം നിരവധി യജ്ഞം ചെയ്ത പുണ്യമാണ് ലഭിക്കുന്നത് എന്നാണ്. ഈ വ്രതം എല്ലാ പാപങ്ങളിൽ നിന്നും മുക്തി നൽകുന്നു.