/sathyam/media/post_attachments/yRi0GKoZwWXOsxZDxa3Y.jpg)
കരിമ്പ: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവുമായി സിപിഐ കല്ലടിക്കോട് ലോക്കൽ കമ്മിറ്റി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് 19 പൾസ് ഓക്സിമീറ്ററുകൾ നൽകി.
സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.ശിവദാസനിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.ബോബി മാണി,ഹെൽത്ത് ഇൻസ്‌പെക്ടർ രാജ്‌കുമാർ എന്നിവർ ഏറ്റുവാങ്ങി. രോഗികളായി വീട്ടിൽ കഴിയുന്നവരെ ശുശ്രൂഷിക്കാൻ പഞ്ചായത്ത് പരിധിയിലെ ഓരോ വാർഡുകളിലെ ആശാ പ്രവർത്തകർക്കും ഇവ നൽകും.
സിപിഐ മണ്ഡലം കമ്മിറ്റി അംഗം തങ്കച്ചൻ മാത്യൂസ്, കരിമ്പ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണൻ, ഭാസ്‌ക്കരൻ, ഉണ്ണികൃഷ്ണൻ, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.