കോവിഡ് ചികിത്സക്കായി കേരള കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മറ്റി സമാഹരിച്ച പൾസ് ഓക്സീമീറ്ററുകൾ കൈമാറി

New Update

publive-image

ആലക്കോട്: കോവിഡ് ചികിത്സക്കായി കേരള കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മറ്റി സമാഹരിച്ച പൾസ് ഓക്സീമീറ്ററുകൾ മണ്ഡലം പ്രസിഡന്റ് ടോമി കാവാലത്തിന്റെ പക്കൽ നിന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജെറി ഏറ്റുവാങ്ങി.

Advertisment

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ആക്കപ്പടിക്കൽ, മണ്ഡലം സെക്രട്ടറി ബിനു ലോറൻസ്, മെഡിക്കൽ ഓഫീസർ ഡോ. മിഥുൻ, ഹെൽത്ത് ഇൻസ്പെക്ടർ സാബു , ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി രാജ് മോഹൻ, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സനൂജ സുബൈർ എന്നിവർ സന്നിഹിതരായിരുന്നു.

kannur news
Advertisment