New Update
/sathyam/media/post_attachments/gRyDR0dzShhk2yRB0rfW.jpg)
കൊല്ലം: പുനലൂർ - തിരുമംഗലം ദേശീയപാതയിൽ കലയനാട് വളവിൽ സിമന്റ് ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി ഗണേഷാണ്(49) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം.
Advertisment
തമിഴ്നാട് ഭാഗത്തുനിന്ന് സിമൻറുമായി വന്ന ലോറിയാണ് മറിഞ്ഞത് . വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുനലൂർ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരം പണിപ്പെട്ടാണ് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേശീയപാതയിൽ രണ്ട് മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us