ദമ്മാം: മലയാളസാഹിത്യത്തിലെ പ്രമുഖകവിയും, ഭാഷാഗവേഷകനും, സ്വാതന്ത്ര്യസമര പോരാ ളിയും, അദ്ധ്യാപകനുമായ ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻറെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി വായനവേദി അനുശോചനം അറിയിച്ചു. മലയാളത്തിലെ വിപ്ലവ സാഹി ത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ പുതുശ്ശേരി, സ്വാതന്ത്ര്യ സമരകാലം മുതൽ തന്റെ രചനകളിലൂടെ അതിനു ദിശാബോധം നൽകിയ കവിയായി രുന്നു.
/sathyam/media/post_attachments/YDCsSfvHGgF2N3wKX2MC.jpg)
ഗ്രാമീണ ഗായകൻ, ആവുന്നത്ര ഉച്ചത്തിൽ, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ, പുതുശ്ശേരി കവിതകൾ എന്നീ കൃതികളി ലൂടെ മലയാള സാഹിത്യത്തിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കണ്ണശ്ശരാമായണം, പ്രാചീന മലയാളം, കേരള പാണിനീയം, കേരള പാണിനീയ വിമർശം, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ എന്നീ നിരൂപണ, പഠനഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കേരള സർവകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയ അദ്ദേഹം, മലയാള ഭാഷയുടെ വളർച്ചയ്ക്കും, ഗവേഷണത്തിനും ഒട്ടേറെ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷ പദവി ലഭിയ്ക്കാനായി അശ്രാന്തപരിശ്രമം നടത്തിയ ഭാഷാസ്നേഹിയായിരുന്നു അദ്ദേഹം.
മഹാകവി മൂലൂർ അവാർഡ്, മഹാകവി പി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, മഹാകവി ഉള്ളൂർ അവാർഡ്, കണ്ണശ്ശ സ്മാരക അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, അബുദാബി ശക്തി അവാർഡ്, എൻ .വി. കൃഷ്ണവാര്യർ അവാർഡ്, കുമാരനാശാൻ അവാർഡ്, വള്ളത്തോൾ പുരസ്കാരം, കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ', എഴുത്തച്ഛൻ പുരസ്കാരം എന്നിങ്ങനെ ഒട്ടേറെ പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെടുത്തിയിട്ടുണ്ട്.
സാഹിത്യത്തിന്റെയും പഠനത്തിന്റെയും മേഖലകളിൽ മാത്രം ഒതുങ്ങാതെ, പൊതുസമൂഹ ത്തിലും, സാമൂഹിക പരിഷ്കരണശ്രമങ്ങളിലും സജീവമായി ഇടപെട്ട വിപ്ലവകവിയായിരുന്നു അദ്ദേഹം. ഒരു വിപ്ലവകാരിയായി, സ്വാതന്ത്ര്യസമരഭൂമിയിലും, കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ നിര്യാണം കേരളസമൂഹത്തിന്, പ്രത്യേകിച്ചും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക്, വലിയൊരു നഷ്ടമാണ്.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും, അദ്ദേഹത്തെ സ്നേഹി യ്ക്കുന്നവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നതായി നവയുഗം വായനവേദി കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us