Advertisment

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍. വനിതാ സിംഗിള്‍സ് രണ്ടാംറൗണ്ട് മത്സരത്തില്‍ ചൈനീസ് തായ്പേയ്യുടെ പൊ യു പൊയേ നേരിട്ടുള്ള ഗെയിമുകളില്‍ സിന്ധു കീഴടക്കി (21-14, 21-14). 43 മിനിറ്റില്‍ മത്സരം അവസാനിച്ചു.

publive-image

പൊ യുവിനെതിരെ തുടക്കത്തില്‍തന്നെ സിന്ധു ആധിപത്യം നേടി. മികച്ച നീക്കങ്ങള്‍കൊണ്ട് കളം വാണു. സിന്ധുവിന്റെ ക്രോസ് കോര്‍ട്ട് ഷോട്ടുകള്‍ക്കുമുന്നില്‍ പൊ യു പതറി.ആദ്യറൗണ്ടില്‍ സിന്ധുവിന് എതിരാളികളില്ലായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുതവണ വെള്ളി നേടിയിട്ടുണ്ട് സിന്ധു.

pv sindhu
Advertisment