യാത്രാ പട്ടികയിലേക്ക് പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ പട്ടിക പുറത്തിറക്കി ഖത്തർ, 176 രാജ്യങ്ങൾ ഗ്രീൻ ലിസ്‌റ്റിൽ

New Update

ദോഹ: കോവിഡ്-19 യാത്ര നയത്തിൽ മാറ്റം വരുത്തി ഖത്തർ . യാത്രാ പട്ടികയിലേക്ക് പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ പട്ടിക പുറത്തിറക്കി . പുതുക്കിയ നയം ഡിസംബർ 19 വൈകുന്നേരം 6 മണി മുതൽ പ്രാബല്യത്തിൽ വരും.

Advertisment

publive-image

പുതിയ മാറ്റത്തിൽ  പാലസ്‌തീൻ, ഒമാൻ, സൊമാലിയ, യുഎഇ, യെമൻ, കുവൈറ്റ്, ഇറാഖ്, ലെബനൻ, ലിബിയ, ടുണീഷ്യ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ, ജോർദാൻ ഉൾപ്പെടെ 176 രാജ്യങ്ങൾ ഇപ്പോൾ ഗ്രീൻ ലിസ്‌റ്റിലാണ്.

അൾജീരിയ, ഡെൻമാർക്ക്, ഡൊമിനിക്ക, ജർമ്മനി, ഇറാൻ, പോളണ്ട്, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവ റെഡ് ലിസ്റ്റിൽ തുടരുന്നു.

എക്സിപ്ഷനൽ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട റെഡ് രാജ്ജ്യങ്ങളിൽ നിന്ന് വാക്‌സിനേഷൻ എടുത്തവർ ഖത്തറിൽ എത്തിച്ചേരുമ്പോൾ 2 ദിവസം ഹോട്ടൽ ക്വാറന്റൈനിൽ കഴിയണം, എല്ലാ പ്രായക്കാർക്കും അവരുടെ എത്തുന്നതിന് 72 മണിക്കൂർ മുമ്പ് നെഗറ്റീവ് പിസിആർ ഫലം ലഭിക്കേണ്ടതുണ്ട്.

Advertisment