ഖത്തറില്‍ വരും ദിവസങ്ങളില്‍ അതിശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

New Update

ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ അതി ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ.

Advertisment

publive-image

രാജ്യത്തു ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും രാജ്യത്തെ ചില ഭാഗങ്ങളിൽ ഏഴു ഡിഗ്രി സെല്ഷ്യസ് വരെ താപനില താഴുമെന്നു ഖത്തർ കാലാവസ്ഥാ വിഭാഗം മേധാവി അബ്ദുല്ല അൽ മന്നായ് അറിയിച്ചു.

ദോഹയിലും സമീപ പ്രദേശങ്ങളിലും കൂടിയ താപനില സെല്ഷ്യസ്സ് പതിനഞ്ചു മുതൽ പതിനേഴ് ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ഏഴു മുതൽ പന്ത്രണ്ടു ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെടും.

കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ മുന്നറിയിപ്പ് ഇതിനോടകം നൽകിയിട്ടുണ്ട് .

qatar latest qatar
Advertisment