ഖത്തറില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ; ഒറ്റ ദിവസംകൊണ്ട് വൈറസ് ബാധ സ്ഥിരീകരിച്ചത് 238 പേര്‍ക്ക്

New Update

ദോഹ :ഖത്തറില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒറ്റ ദിവസംകൊണ്ട് 238 പേര്‍ക്കാണ് ഖത്തറില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ ബാധ സംശയത്തെ തുടര്‍ന്ന് ഇവരെല്ലാം നിരീക്ഷണത്തിലായിരുന്നു. ഇതോടെ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഖത്തറില്‍ 262 ആയി.

Advertisment

publive-image

നേരത്തെ മൂന്ന് പ്രവാസികള്‍ക്ക് ഖത്തറില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയത്. ഇവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും ഇവര്‍ക്കെല്ലാം മതിയായ ചികിത്സ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

corona viruse qatar latest corona issues covid 19 qatar
Advertisment