കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുമായി ഖത്തര്‍

New Update

publive-image

ദോഹ: കൊവിഡ് നിയന്ത്രണത്തില്‍ വ്യാഴാഴ്ച മുതല്‍ (ജൂണ്‍ 4) ഇളവുകളുമായി ഖത്തര്‍. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ എച്ച്ഇ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Advertisment

വ്യാഴാഴ്ച മുതല്‍ വാഹനത്തിനുള്ളില്‍ നാല് പേരെ അനുവദിക്കും. സ്വകാര്യമേഖലയിലെ പ്രവൃത്തിസമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി മാറ്റി.

മാസ്‌ക് ഉപയോഗിക്കാതെ വ്യായാമം ചെയ്യാനും അനുമതിയുണ്ട്. താമസിക്കുന്ന സ്ഥലത്തിന് അടുത്തായിരിക്കണം വ്യായാമം ചെയ്യേണ്ടത്.

എന്നാല്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കുകയും മൂന്ന് മീറ്ററില്‍ കുറയാത്ത സാമൂഹിക അകലം പാലിക്കുകയും വേണം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ബസുകളില്‍ പകുതിയാളുകള്‍ക്ക് സഞ്ചരിക്കാം.

Advertisment