New Update
Advertisment
ഖത്തര്‍: കെ സുധാകരൻ എംപിയെ കെപിസിസി പ്രസിഡന്റ് ആയി തെരഞ്ഞെടുത്തതിന്റെ സന്തോഷ സൂചകമായി ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു.
പുതിയ കെപിസിസി പ്രസിഡണ്ടായി കെ സുധാകരനെ തെരഞ്ഞെടുത്തതിലൂടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് പുതിയ വേഗം കൈവരുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് അഷ്റഫ് വടകര പറഞ്ഞു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി കരീം നടക്കൽ യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ, ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കൾ പങ്കെടുത്തു.