ഖത്തറിന്റെ പ്രധാനമ​ന്ത്രി പദത്തിൽ മാറ്റം; ഷെയ്ഖ്‌ ​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആല്‍താനി പുതിയ പ്രധാനമന്ത്രി

New Update

ദോഹ: ഖത്തറില്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍താനിയെ ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍താനി ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

Advertisment

publive-image

ചൊവ്വാഴ്ച രാവിലെ അമിരി ദിവാനില്‍ നടന്ന ചടങ്ങില്‍ അമീറിനു മുമ്പാകെ അദ്ദേഹം പുതിയ പ്രധാനമന്ത്രിയായ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു.  നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍താനിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ് അമീര്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.

Advertisment