ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് പ്രസിഡന്റ് സ്ഥാനം ഖത്തറിന്. ഒരു വർഷമാണ് എക്‌സിക്യൂട്ടീവ് ബോർഡ് പ്രസിഡന്റിന്റെ കാലാവധി. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളിൽ ഖത്തർ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അധ്യക്ഷ സ്ഥാനം ലഭിച്ചത്.
/sathyam/media/post_attachments/HHyveRyu0X2WyMM0XVv6.jpg)
വ്യാഴാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് യോഗം തുടങ്ങി. ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.