New Update
ദോഹ: റിയാദ് അല്‍ഉലയില്‍ നടന്ന ഗള്‍ഫ് കൗണ്‍സിലിന്റെ 41-ാമത് സമ്മേളനം വിജയകരമെന്ന് ഖത്തര്‍ ഷൂറാ കൗണ്‍സില്‍ വിലയിരുത്തി. കഴിഞ്ഞ ദിവസം ഷൂറാ കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗത്തിലാണ് അധികൃതര്‍ ഈ വിലയിരുത്തല്‍ നടത്തിയത്.
Advertisment
/sathyam/media/post_attachments/qECXGdhugMFPeljlCv7t.jpg)
മൂന്നര വര്‍ഷത്തോളം നീണ്ട ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാവുകയും മേഖലയുടെ സുരക്ഷക്കായി ഗള്‍ഫ് നേതാക്കള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ ഷൂറാ കൗണ്‍സില്‍ തൃപ്തി രേഖപ്പെടുത്തി.
മികച്ച മധ്യസ്ഥ ശ്രമങ്ങളിലൂടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായി കൗണ്‍സില്‍ വിലയിരുത്തി. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us