ഏപ്രില്‍ 30 മുതല്‍ സൗദിയിലെ ഖത്തീഫ് ഗവർണറേറ്റിലേക്ക് വരാനും പോകാനുമുള്ള വിലക്ക് നീക്കി: അഭ്യന്തരമന്ത്രാലയം.

New Update

ദമാം: കൊറോണ വൈറസ് വ്യാപനം നേരിടാന്‍ ആരോഗ്യ അധികൃതരുടെ ശുപാർശകളെ തുടര്‍ന്ന് ഖത്തീഫ് ഗവർണറേറ്റിലേക്ക്  പോകുന്നതിനും വരുന്നതിനും ഏര്‍പെടുത്തിയിരുന്ന നിരോധനം ഏപ്രില്‍ 30 വ്യാഴാഴ്ച മുതല്‍ പിന്‍വലിച്ചു കൊണ്ട് അഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്.

Advertisment

publive-image

24  മണിക്കൂര്‍ കര്‍ഫ്യൂ നിലവിലുള്ള സ്ഥലമാണ് ഖത്തീഫ്  റമദാന്‍ പ്രമാണിച്ച് പൊതുജനങ്ങള്‍ക്കു രാജ്യത്തിന്‍റെ മറ്റു മേഖലകളില്‍ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടുള്ള അതെ സമയം തന്നെയാണ് ഖത്തീഫ് ഗവർണറേറ്റിലും അനുവദിച്ചിട്ടുള്ള സമയം  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ്

സൗദി ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മുന്‍കരുതല്‍ പുറത്തിറങ്ങുന്നവര്‍ പാലിച്ചിരിക്കണം മാസ്ക് ധരിക്കണം സാമുഹിക അകലം പാലിക്കണം തുടങ്ങി എല്ലാ മുന്‍കരുതലും പാലിക്കണമെന്നും മന്ത്രാലയം അറിയിപ്പില്‍ പറയുന്നു.

Advertisment