സൗദി ക്യൂ. എച്ച്. എൽ. സി. അഞ്ചാം ഘട്ട പരീക്ഷ ഏപ്രിൽ 19 ന്റിയാദിൽ മാത്രം 9 കേന്ദ്രങ്ങൾ

author-image
admin
New Update

റിയാദ്: റിയാദ് ഇസ്ലാഹി സെന്റേർസ്‌ കോ-ഓർഡിനേഷൻ കമ്മറ്റി (ആർ. ഐ. സി. സി.) യുടെ ആഭിമുഖ്യത്തിൽ സൗദി അറേബ്യയിലെ മുഴുവൻ പ്രദേശങ്ങളിലും നടന്നു വരുന്ന ഖുർആൻ ഹദീസ് ലേർണിംഗ് കോഴ്സിന്റെ (ക്യൂ. എച്ച്. എൽ. സി.) ദേശീയ തലത്തില്‍ നടക്കുന്ന അഞ്ചാം ഘട്ട പൊതു പരീക്ഷ ഏപ്രിൽ 19ന് വെള്ളിയാഴ്ച സംഘടിപ്പിക്കാൻ ക്യൂ. എച്ച്. എൽ. സി. സൗദി ദേശീയ കൗൺസിൽ തീരുമാനിച്ചു.

Advertisment

publive-image

സൗദിയിലെ എല്ലാ സിറ്റികളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. വിശുദ്ധ ഖുർ ആനിലെ ഇരുപത്തി ഏഴാം ഭാഗത്തിൽ (ദാരിയാത്ത്-ഹദീദ്) നിന്നുള്ള സൂറത്തുകളും സ്വഹീഹുൽ ബുഖാരിയിലെ നമസ്കാര സമയം, ബാങ്ക് എന്നീ അധ്യായങ്ങളുമാണ് അഞ്ചാം ഘട്ട പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

റിയാദ് സുൽത്താന കാൾ & ഗൈഡൻസ് സെന്റർ പുറത്തിറക്കിയ ക്യൂ. എച്ച്. എൽ. സി. പാഠപുസ്തകത്തെ അവലംബമാക്കിയാണ് പരീക്ഷക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നത്. പരീക്ഷകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.riccqhlc.com/Registration.aspx എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യുകയും ശേഷം തെരഞ്ഞെടുത്ത പരീക്ഷ കേന്ദ്രത്തിലെയോ ഇസ്‌ലാഹി സെന്ററുകളിലെയോ ക്യൂ. എച്ച്. എൽ. സി. കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടുകയും ചെയ്യേണ്ടതാണ് .

പുസ്തകങ്ങൾ നേരത്തെ അതത് ഇസ്‌ലാഹി സെന്ററുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്. പാഠപുസ്തകവും, ഓരോ അധ്യായങ്ങളുടെയും വർക്ക് ഷീറ്റുകളും മാതൃകാ ചോദ്യ ങ്ങളും http://www.riccqhlc.com/DownloadBooks.aspx എന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ ദിവസം അതാത് കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

publive-image

ഏപ്രിൽ 19 നു കാലത്ത് ഒമ്പത് മണി മുതൽ പതിനൊന്നു മണി വരെയാണ് പരീക്ഷാ സമയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 31 കേന്ദ്രങ്ങളാണ് പരീക്ഷക്കായി ഒരുക്കിയിരിക്കുന്നത്. റിയാദ്: ബത്ഹ അൽ റയ്യാൻ, ബത്ഹ ഇസ്‌ലാഹി സെന്റർ, ശിഫ സനയ്യ ദഅവ സെന്റർ, ഓൾഡ് സനയ്യ ഇസ്‌ലാഹി സെന്റർ ഹാൾ, മലസ് ഇസ്‌ലാഹി ടെന്റ്, ഒലയ്യ ക്യൂ. എച്ച്. എൽ. സി. ഹാൾ, സുലൈ മദ്രസത്തുതൗഹീദ്, നസീം അബ്ദുല്ലാഹിബ്നു മസ്ഊദ് മദ്രസ, നസീം മദ്രസ റുഖിയ്യ, ജിദ്ദ ഷറഫിയ അനസ് ബ്നു മാലിക്, കിലോ 13 ദഅവ സെന്റർ, മക്ക ദഅവ സെന്റർ, അബഹ ജാലിയാത്ത് ഓഡിറ്റോറിയം, ത്വായിഫ് ക്യൂ. എച്ച്. എൽ. സി. ഓഡിറ്റോറിയം,

ഖമീസ് മുശൈത്ത് ഇസ്‌ലാഹി സെന്റർ, മജ്മഅ സൂഖ് മസ്ജിദ്, ശറൂറ ജാലിയാത്ത് ഓഡിറ്റോറിയം, അൽഖർജ് ഇസ്‌ലാഹി സെന്റർ,യാമ്പു ക്യൂ. എച്ച്. എൽ. സി. ഹാൾ, ജുബൈൽ ഇസ്‌ലാഹി സെന്റർ, താദിഖ് ജാലിയാത്ത് ഓഡിറ്റോറിയം, ഹുറൈമില ജാലിയാത്ത് ഓഡിറ്റോറിയം, ഹായിൽ ജാലിയാത്ത്, മദീന ക്യൂ. എച്ച്. എൽ. സി. ഓഡി റ്റോറിയം,ദമ്മാം ഇസ്‌ലാഹി സെന്റർ, തബൂക് ജാലിയാത്ത്, ഹാഫർ അൽബാ ത്തിൻ ഇസ്‌ലാഹി സെന്റർ, ബുറൈദ മിദിരിയാ ജാലിയാത്ത്, അൽ റാസ്‌ ദഅവ സെന്റർ, മറാത്ത് ദഅവ സെന്റർ, അൽകോബാർ ഇസ്‌ലാഹി സെന്റർ എന്നിവയാണ് പരീക്ഷ സെന്ററുകൾ. ഓരോ കേന്ദ്രങ്ങളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പരീക്ഷ ഹാളുകൾ ഉണ്ടായിരിക്കും.

സുഫ്‌യാൻ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡോ: കെ. ഷഹീർ, അബ്ദുശഹീദ്‌ ഫാറൂഖി ഥാദിഖ്, മുബാറക് മദീനി ഹഫർ അൽബാത്തിൻ, ജാഫർ പൊന്നാനി റിയാദ്, അബ്ദുൽ ജബ്ബാർ വണ്ടൂർ ജിദ്ദ, ഹംസ അൽകോബാർ, സിറാജ് തിരുവനന്തപുരം (ദമ്മാം), അനസ് കോതമംഗലം (മക്ക), ജംഷീർ ബുറൈദ, അബ്ദുൽഖാദർ അൽ റാസ്, ബഷീർ ഖമീസ് മുശൈത്ത്, ഫൈസൽ പെരിന്തൽമണ്ണ തബൂക്, അമീൻ ജുബൈൽ, അശ്കർ ഭീമാപള്ളി യാമ്പു, അബ്ദുൽജലീൽ തായിഫ്, എൻ. എം. സുബൈർ ശറൂറ, അബ്ദുൽമജീദ് പട്ടാമ്പി മക്ക എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുനീർ പാപാട്ട് ചർച്ചകൾ ക്രോഡീകരിച്ചു.

Advertisment