/sathyam/media/post_attachments/By8k2rbEVrYwyW19f55D.jpg)
കോഴിക്കോട്: രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കൊവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ വ്യത്യസ്തമായൊരു ആശയവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ദേശീയ സന്നദ്ധ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ (എൻസിഡിസി).
വ്യക്തികള്‍ സ്വയം എടുക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍, അവരുടെ കുടുംബാംഗളുടെ സുരക്ഷക്കായി ചെയ്യേണ്ട മുന്‍കരുതലുകള്‍, അവരുടെ തൊഴില്‍ ഇടങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്നീ മൂന്നു തലങ്ങളില്‍ കൊവിഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി വെബ്സൈറ്റിലൂടെ ‘ക്വിറ്റ് ഇന്ത്യ കൊറോണ‘ എന്ന പേരില്‍ ക്യാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് നാഷണല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍. ഒപ്പം കൊവിഡ് വ്യാപനം തടയുന്നതിനായി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവര ശേഖരണവും പദ്ധതി ലക്ഷ്യമിടുന്നു
കൊവിഡ് സുരക്ഷാ അവബോധം വ്യക്തികളിലും, സമൂഹത്തിലും, ദൃഢമാക്കുകയാണ് ക്യാമ്ബയിന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് എൻ സി ഡി സി മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്സാണ്ടര്‍ പറഞ്ഞു.
ക്യാമ്പയിനില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹനം എന്ന നിലയില്‍ ക്യാഷ് പ്രൈസുകളും എന്‍സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്ബയിന് തുടക്കത്തില്‍ത്തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ക്യാമ്ബയിന്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ് പറഞ്ഞു.
പ്രായ ഭേദമെന്യേ ആര്‍ക്കും ക്യാമ്ബയിനില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നതിന് ഇതോടൊപ്പമുള്ള വെബ്സൈറ്റ് ലിങ്കില്‍ കയറി അതിലുള്ള അഞ്ച് ച്യോദ്യങ്ങള്‍ക് ഉത്തരം നല്‍കുകയാണ് വേണ്ടത്. ഏത് ഇന്ത്യന്‍ ഭാഷയിലും ഉത്തരം നല്‍കാവുന്നതാണ്.
ക്യാമ്ബയിന്‍ ലിങ്ക്: https://ncdconline.org/quit-india-corona-campaign-2021-ncdc
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുക: https://ncdconline.org/