/sathyam/media/post_attachments/zdZEhnk6D4nOP7INdvvK.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി: കുവൈറ്റിലെത്തുന്നവര്‍ കൊവിഡ് മുക്തനാണെന്ന് തെളിയിക്കപ്പെട്ടാല്‍ അവരുടെ ക്വാറന്റൈന്‍ കാലയളവ് ഒരാഴ്ചയായി കുറയ്ക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റിലെത്തുന്നവര്‍ക്ക് രണ്ട് തവണ പിസിആര്‍ പരിശോധന നടത്തണമെന്നാണ് മന്ത്രിസഭയുടെ നിര്‍ദ്ദേശം. ഒന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോഴും രണ്ടാമത്തേത് ക്വാറന്റൈന്‍ കാലയളവിലുമാണ് നടത്തേണ്ടത്.
ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കാലയളവിന് ശേഷം രോഗബാധ സ്ഥിരീകരിച്ചില്ലെങ്കില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാനാണ് ആലോചന. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരും.