കാൻസർ ബാധിതനായ പ്രവാസിയ്ക്ക് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി വിമാന ടിക്കറ്റ് നൽകി

ന്യൂസ് ബ്യൂറോ, ഖത്തര്‍
Saturday, May 23, 2020

ദോഹ: ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ പെട്ട കാൻസർ ബാധിധനായ ശശിധരൻ കണ്ണൂർ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു. യൂത്ത് കെയറിൻ്റെ ഭാഗമായി ഇൻകാസ് ഖത്തറിനു കോഴിക്കോട് ജില്ല കമ്മിറ്റി വാഗ്ദാനം ചെയ്ത ടിക്കറ്റുകളിൽ ഒന്നാണു അദ്ദേഹത്തിനു കൈമാറിയത്.

അദ്ദേഹത്തിനാൻ്റെ യാത്രയ്ക്കാവശ്യമായ ടിക്കറ്റ് നൽകിയത് കോഴിക്കോട് ജില്ല ഇൻകാസ് ഖത്തർ എക്സിക്യൂട്ടീവ് മെംബർ ഫൈസൽ കെ പി തിരുവമ്പാടിയാണു. കോഴിക്കോട് ഇൻകാസ് ജില്ല കമ്മിറ്റിയുടെ ഹാൻഡ് ഗ്ലൗസ്, ഫേസ് മാസ്ക്, സാനിറ്റൈസർ എന്നിവ അടങ്ങിയ കിറ്റ് ജില്ല സെക്രട്ടറിമാരായ ഗഫൂർ ബാലുശ്ശേരി, സിദ്ധീഖ് സി ടി എന്നിവർ കൈമാറി. എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും, നിരന്തരം സമ്മർദ്ധം ചെലുത്തുകയും ചെയ്ത് അദ്ധേഹത്തിൻ്റെ യാത്ര യാതാർത്ഥ്യമാകുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമലയായിരുന്നു.

നാട്ടിലെത്തിയതിനു ശേഷം നോർക്കയുമായി ബന്ധപ്പെട്ടുള്ള മുഴുവൻ സഹായങ്ങൾ ചെയ്തു കൊടുക്കുമെന്ന് ഗ്ളൊബൽ വൈസ് പ്രസിഡണ്ട് ഉസ്മാൻ കെ കെ അറിയിച്ചു. തുടർ ചികിൽസയുമായി ബന്ധപ്പെട്ടുള്ള സഹായം കോഴിക്കോട് എം പി എം കെ രാഘവൻ വാഗ്ദാനം ചെയ്തു.

×