/sathyam/media/post_attachments/c3NoC07r38I6GB8xxdWJ.jpg)
ഹൈദരാബാദ്: ആഗോള പ്രൊഡക്റ്റ് എഞ്ചിനീയറിംഗ്, ലൈഫ് സൈക്കിൾ സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ ഹൈദരാബാദ് കേന്ദ്രത്തിൽ ട്രെയിൻ കൺട്രോൾ ആൻഡ് മാനേജ്മെന്റ് സിസ്റ്റം (ടിസിഎംഎസ്) ലാബ് ആരംഭിച്ചു. 5800 ചതുരശ്ര അടി വലിപ്പമുള്ള കേന്ദ്രം സുരക്ഷ പരിശോധനക്കും മൂല്യ നിർണയത്തിനും സഹായിക്കും.
ഈ ലാബ് ബോംബാർഡിയർ ട്രാൻസ്‌പോർട്ടേഷന്റെ വിവിധ ഉൽപ്പന്നങ്ങൾക്കായി ടെസ്റ്റ് റാക്കുകൾ നല്‍കും. ബോംബാർഡിയർ ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീയറിംഗ് ടെക്‌നോളജി ഓഫീസ് (ഇടിഒ) സിസ്റ്റംസ് മേധാവി സ്റ്റെഫാൻ നവറയും ക്വസ്റ്റ് ഗ്ലോബൽ ചെയർമാനും സിഇഒയുമായ അജിത് പ്രഭുവും ചേര്‍ന്ന് പുതിയ സംവിധാനം വര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്തു.
റെയിൽ വ്യവസായത്തിന് സഹകരണം ശക്തിപ്പെടുത്തുന്നതിനും എഞ്ചിനീയറിംഗ് കഴിവുകൾ വികസിപ്പിക്കുന്നതിനുമായി 2019 ൽ ഇരു കമ്പനികളും ഒപ്പുവച്ച ( https://www.quest-global.com/news/bombardier-transportation-extends-successful-partnership-with-quest-global/ ) തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ ഭാഗമായാണ് ലാബ് ഒരുക്കിയിരിക്കുന്നത്.
ടിസിഎംഎസ് സോഫ്റ്റ്‌വെയർ പരിശോധനയും ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ ഇന്റഗ്രേഷൻ പരിശോധനകളും നടത്തുന്നതിന് നൂറിലധികം റാക്കുകളും സിമുലേഷനുകളും സ്ഥാപിക്കാനുള്ള ശേഷി ക്വസ്റ്റിന്റെ ടിസിഎംഎസ് ലാബിനുണ്ട്. റെയിൽ ഉൽപ്പന്നങ്ങൾ വിലയിരുത്തുന്നതിനുള്ള തെളിവായി സമർപ്പിക്കുന്ന മൂല്യനിർണ്ണയ പരിശോധന സുഗമമാക്കുന്നതിന് ഈ ലാബ് സഹായകരമാണ്.
ആഗോളതലത്തിൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഗതാഗത സംവിധാനങ്ങള്‍ നല്‍കാന്‍ ബോംബാർഡിയര്‍ ട്രാന്‍സ്പോര്‍ട്ടേഷനെ പ്രാപ്തമാക്കും. ഈ ലാബിലെ പ്രവര്‍ത്തനങ്ങളായ സോഫ്റ്റ്‍വെയര്‍ ഡെവലപ്മെൻറ് ലൈഫ് സൈക്കിൾ, ടെസ്റ്റ് ഓട്ടോമേഷൻ, ഇഥർനെറ്റ്, ഇൻറർനെറ്റ് പ്രോട്ടോക്കോൾ ടെക്നോളജി എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും വൈദഗ്ധ്യമുള്ള 200 ഓളം എഞ്ചിനീയർമാരെ ഹൈദരാബാദിൽ നിയമിക്കാനും ക്വസ്റ്റ് ആലോചിക്കുന്നുണ്ട്.
“ഹൈദരാബാദിലെ ക്വസ്റ്റിന്‍റെ ഓഫിസില്‍ ടിസിഎംഎസ് ലാബ് ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബോംബാർഡിയർ ട്രാൻസ്‌പോർട്ടേഷൻ എല്ലാ സമയത്തും ഏറ്റവും മികച്ച സേവനം നൽകുന്നതിനും തുടര്‍ച്ചയായ കണ്ടെത്തലുകളിലൂടെ വേഗത്തിലും മികച്ചതുമായ യാത്രാമാർഗ്ഗം പ്രാപ്‌തമാക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു.
റെയിൽ വ്യവസായത്തിന് ലോകോത്തര എഞ്ചിനീയറിംഗ് സേവനങ്ങള്‍ നൽകുന്നതിനുളള പങ്കാളിയായ ക്വസ്റ്റുമായി ഈ മേഖലയിലെ ഞങ്ങളുടെ സഹകരണം ഈ ലാബ് കൂടുതൽ വിപുലപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ” ബോംബാർഡിയർ ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീയറിംഗ് ടെക്‌നോളജി ഓഫീസ് (ഇടിഒ) ഹെഡ് ജോൺ സാബാസ് പറഞ്ഞു,
“ടിസിഎംഎസ് ലാബ് ക്വസ്റ്റ് ടീമിന് അവരുടെ ഉല്‍പ്പന്നങ്ങള്‍ തുടക്കം മുതൽ അവസാനം വരെ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നു. ഇന്ത്യയിലെയും ആഗോളതലത്തിലെയും ഞങ്ങളുടെ പദ്ധതികള്‍ക്കായി ഈ ലാബില്‍ ബോംബാർഡിയർ ടെസ്റ്റ് റാക്കുകള്‍ വികസിപ്പിക്കുകയും ഒരുക്കുകയും ചെയ്യും''. സ്റ്റെഫാൻ നവറ പറഞ്ഞു.
"ബോംബാർഡിയർ ട്രാന്‍സ്പോര്‍ട്ടേഷന്‍റെ പങ്കാളിയെന്ന നിലയിൽ, ലോകോത്തര ടിസിഎംഎസ് ടെസ്റ്റിംഗ് ലാബ് ഞങ്ങളുടെ ഹൈദരാബാദ് സെന്ററിൽ ആരംഭിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു. ബോംബാർഡിയർ ട്രാൻസ്‌പോർട്ടേഷന്‍റെ ഉപഭോക്താക്കള്‍ക്ക് സേവനമെത്തിക്കുന്നതിന് അവരെ സഹായിക്കുന്നതിനായി ഇത് ഞങ്ങളെ പ്രാപ്തമാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
ബോംബാർഡിയർ ട്രാൻസ്‌പോർട്ടേഷനുമായുള്ള ഞങ്ങളുടെ ദീർഘകാല ബന്ധത്തിന്‍റെ ഭാഗമാണ് ഈ ലാബ്. ഉപഭോക്താക്കൾക്ക് പരിവര്‍ത്തനപരമായ സേവനങ്ങള്‍ നൽകുന്നതിലെ ഞങ്ങളുടെ വൈദഗ്ധ്യത്തിന്റെ തെളിവാണിത്. റെയിൽ മേഖലയില്‍ അവരുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിന് ബോംബാർഡിയര്‍ ട്രാന്‍സ്പോര്‍ട്ടേഷനെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." അജിത് പ്രഭു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us