ക്വസ്റ്റ് ഗ്ലോബലിന്റെ പുതിയ ജനറൽ കൗൺസൽ ആയി ലിൻഡ്സെ ഗൗതിയറെ നിയമിച്ചു

New Update

publive-image

സിംഗപ്പൂർ: ആഗോള പ്രൊഡക്ട് എഞ്ചിനീയറിംഗ് ലൈഫ് സൈക്കിൾ സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബലിന്റെ പുതിയ ജനറൽ കൗൺസൽ ആയി ലിൻഡ്സെ ഗൗതിയറെ നിയമിച്ചു. ആഗോളതലത്തിൽ കമ്പനിയുടെ നിയമ, റഗുലേറ്ററി, കമ്പ്ലയൻസ് വിഭാഗങ്ങളെല്ലാം കൈകാര്യം ചെയ്യുക ലിൻഡ്സെ ആയിരിക്കും. ചെയർമാനും സിഇഒയുമായ അജിത്ത് പ്രഭുവിന് അദ്ദേഹം നേരിട്ട് റിപ്പോർട്ട് ചെയ്യും.

Advertisment

വിവിധ രാജ്യങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും ആയി പ്രവർത്തിച്ച വളരെ വിപുലമായ അനുഭവസമ്പത്തോട് കൂടിയാണ് ലിൻഡ്സെ ക്വസ്റ്റ് ഗ്ലോബലിൽ ചേരുന്നത്. അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും വ്യവഹാരങ്ങൾ ഒഴിവാക്കുന്നതിനും നിയന്ത്രണങ്ങൾ പാലിക്കുന്നതിനുമായി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് അദ്ദേഹം വിവിധ കമ്പനികൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഐപിഒ, ലയനം, ഏറ്റെടുക്കൽ, ഏറ്റെടുക്കലിന് ശേഷമുള്ള സംയോജനം തുടങ്ങിയ വിവിധ വാണിജ്യ ഇടപാടുകൾ നടത്തിയുള്ള അനുഭവപരിചയം അദ്ദേഹത്തിന് ഉണ്ട്.

ക്വസ്റ്റിൽ ചേരുന്നതിന് മുമ്പ്, ഡ്യുപോണ്ട് ഡി നെമോഴ്സിലെ വൈസ് പ്രസിഡന്റും അസോസിയേറ്റ് ജനറൽ കൗൺസലുമായിരുന്ന ലിൻഡ്സെ, അവിടെ അവരുടെ സുരക്ഷ, നിർമ്മാണ ഇടപാടുകളിലെ അസോസിയേറ്റ് ജനറൽ കൗൺസിലായിരുന്നു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ലിൻഡ്സെ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിൽ നിന്ന് നിയമബിരുദം നേടി.

“വരുമാനം, മാർജിൻ, കാര്യക്ഷമത, വിപണി വിപുലീകരണം എന്നിവയ്ക്കുവേണ്ടി പ്രധാന പങ്കുവഹിക്കുകയും സ്ഥാപനങ്ങളെ തന്ത്രപ്രധാനമാക്കുന്നതിനും വൻകിട ആഗോള സംരംഭങ്ങൾ തുടങ്ങുന്നതിന് സഹായിക്കുകയും ചെയ്യുന്ന മൂന്ന് പതിറ്റാണ്ടുകളുടെ അമൂല്യമായ അനുഭവ സമ്പത്ത് ഉള്ള ലിൻഡ്സെയെ ക്വസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നു.

ഏറ്റെടുക്കൽ, നിയമപരമായ നടപടിക്രമങ്ങൾ, റെഗുലേറ്ററി, കമ്പ്ലയൻസ് പ്രശ്നങ്ങൾ, വലിയ വ്യവഹാര സംഘങ്ങളെ നയിക്കൽ എന്നിവയിലുള്ള അനുഭവസമ്പത്ത് എന്നിവ ഞങ്ങളുടെ വളർച്ച കൂട്ടുന്നതിനുള്ള പദ്ധതികളെ ഊർജിതമാക്കും. ഞങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വസ്ത പങ്കാളിയായി തുടരുന്നതിന് ലിൻഡ്സെയുടെ വരവ് സഹായിക്കും”. ക്വസ്റ്റ് ചെയർമാനും സിഇഒയുമായ അജിത് പ്രഭു പറഞ്ഞു.

“ക്വസ്റ്റ് പോലെ അതിദ്രുതം വളരുന്ന ഒരു കമ്പനിയുടെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പ്രൊഡക്ട് എൻജിനീയറിങ് സേവന വ്യവസായത്തിൽ ഒരു ആഗോള സ്ഥാപനമായി ക്വസ്റ്റ് വളർന്നിട്ടുണ്ട്.

ടയർ 1 വിതരണക്കാർ, ഒ ഇ എം എന്നിവയെ സഹായിക്കുന്നത് കമ്പനിക്ക് ഒരു മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ട്. ക്രോസ്-ഫങ്ഷണൽ ടീമുകളുമായി പങ്കാളിത്തം വഹിക്കുക , സങ്കീർണ്ണമായ വെല്ലുവിളികൾ പരിഹരിക്കുക, സ്ഥാപനത്തിന് സുസ്ഥിരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് ശാക്തീകരണത്തിന്റെയും ഇടപഴകലിന്റെയും സംസ്കാരം സൃഷ്ടിക്കുക എന്നിവയിലൂടെ ക്വസ്റ്റിന്റെ വളർച്ച മെച്ചപ്പെടുത്താൻ സാധിക്കുമെണ് ഞാൻ പ്രതീക്ഷിക്കുന്നു”. ലിൻഡ്സെ പറഞ്ഞു.

quest global
Advertisment