ഗുണ്ടാ ബന്ധം: മംഗലപുരം സ്റ്റേഷനില്‍ കൂട്ടസ്ഥലംമാറ്റം, ഡിവൈഎസ്പിമാര്‍ക്കെതിരായ നടപടി ശുപാർശ മുഖ്യമന്ത്രിക്ക്

author-image
Charlie
New Update

publive-image

തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നു.തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ കൂട്ട സ്ഥലമാറ്റമുണ്ടാകും. ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്പിമാർക്കെതിരായ നടപടി ശുപാർശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നു തന്നെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisment

എല്ലാ പൊലീസുകാരെയും മാറ്റാനാണ്തീ തീരുമാനം.നേരത്തെ എസ്എച്ച്ഒ സജീഷിനെ സസ്പെൻഡ് ചെയ്തിരുന്നു. പൊലിസുകാർക്കുൾപ്പെടെ ഗുണ്ടാ - മാഫിയ ബന്ധമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണ്ടാ ബന്ധമുള്ള പൊലീസുകാർക്കു നേരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്തെ 160 എസ്എച്ച്ഒമാർക്ക് സ്ഥലം മാറ്റമുണ്ടാകും. പ്രവർത്തന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാകും സ്ഥലം മാറ്റം. പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തിൽ റിപ്പോർട്ട്  ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ തലസ്ഥാനത്ത് നടന്നത് അമ്പരിപ്പിക്കുന്ന അക്രമ സംഭവങ്ങളായിരുന്നു. ഒരിടവേളയ്ക്ക് ശേഷം സജീവമായ രണ്ട് ഗുണ്ടാനേതാക്കളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നത്.

Advertisment