മടങ്ങി വരുന്ന പ്രവാസികൾ ക്വാറന്റയിന്‌ പണം നൽകണമെന്ന കേരള സർക്കാർ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല: ടി എ അഹമ്മദ് കബീർ എം എൽ എ

New Update

കോഴിക്കോട് മാസങ്ങളോളം ജോലിയില്ലാതെ, കയ്യിലുള്ള സമ്പാദ്യമാകെ ഈ കാലത്തിനിടക്ക് ഉപയോഗിച്ചു തീർന്ന് പോയവരാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങി വരുന്നത്. ഗതികേട് കൊണ്ടും തൊഴിൽ രാഹിത്യം കൊണ്ടും ദാരിദ്ര്യം കൊണ്ടും മടങ്ങിവരുന്നവരോട് ക്വറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന് പറയുന്നത് അന്യായമാണ്, ഒരു തരത്തിലും നീതീകരിക്കാനാവുന്നതല്ല. അതിനാൽ ജനവിരുദ്ധമായ പ്രസ്തുത തീരുമാനം പിൻവലിക്കണമെന്ന് ടി എ അഹമ്മദ് കബീർ എം എൽ എ .
.publive-image

Advertisment

ലോകമാകെ കൊറോണ ഭീതി പരത്തി തുടങ്ങിയ സന്ദർഭത്തിൽ തന്നെ നാട്ടിലേക്ക്‌ മടങ്ങാൻ ഇവർക്ക്‌ അവസരം ഒരുക്കി കൊടുക്കാതിരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ വരും നാളുകളിൽ ജനങ്ങളുടെ കോടതിയിൽ വിചാരണ നേരിടാനിരിക്കെ ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധം അർഹിക്കുന്നു.

നമ്മുടെ രാജ്യം പ്രവാസികളോടും കുടിയേറ്റ തൊഴിലാളികളോടും പുലർത്തുന്ന സമീപനം ഏറ്റവും കുറഞ്ഞത്‌ നന്ദികേടാണ്‌. മാപ്പർഹിക്കാത്ത അപരാധമാണിത്‌. ഇതിന്‌ പകരം ചോദിക്കാതെ ജനങ്ങൾ അടങ്ങുകയില്ലെന്ന് വരും നാളുകൾ തെളിയിക്കും.

qurrantian
Advertisment