'വന്നത് ലക്ഷ്മണ രേഖകള്‍ ലംഘിച്ചുതന്നെ, അല്ലെങ്കില്‍ വീട്ടിലിരുന്നേനെ'; ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു

author-image
Charlie
New Update

publive-image

Advertisment

ലക്ഷ്മണ രേഖ ലംഘിച്ചെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടി നല്‍കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ലക്ഷ്മണ രേഖകള്‍ ഒരുപാട് ലംഘിച്ചുതന്നെയാണ് ഇവിടെയിരിക്കുന്നത്. അല്ലെങ്കില്‍ വീടിന്റെ പരിമിത വൃത്തത്തില്‍ ഇരിക്കുമായിരുന്നല്ലോയെന്ന് ആര്‍ ബിന്ദു പ്രതികരിച്ചു.

വിവാദങ്ങളിലേക്കില്ല ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.’ഉന്നത വിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി പരിഷ്‌കരിക്കാനും ഏറ്റവും മികവുറ്റതാക്കാനുമുള്ള സന്ദര്‍ഭമാണിത്. വിവാദ കലുഷിതമായി അവതരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്നത്.

പേരെടുത്തുള്ള വിമര്‍ശനം പ്രശ്നമല്ല. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുപാട് ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതാണ്. കര്‍മ്മം ചെയ്യുകയെന്നതാണ് പ്രധാനം. ലക്ഷ്മണ രേഖകള്‍ ഒരുപാട് ലംഘിച്ചുതന്നെയാണ് ഇവിടെയിരിക്കുന്നത്. അല്ലെങ്കില്‍ വീടിന്റെ പരിമിത വൃത്തത്തില്‍ ഇരിക്കുമായിരുന്നല്ലോ. മന്ത്രി വീശദീകരിച്ചു.

മന്ത്രിമാരില്‍ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നുമാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. കൂടാതെ മന്ത്രി ആര്‍ ബിന്ദുവിനെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ആരാണ് അവര്‍?. താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ അവര്‍?. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ താന്‍ നിയമിച്ചതല്ലല്ലോയെന്നും ചോദിച്ചിരുന്നു.

Advertisment