വീണ്ടും ഒരു വേനൽ അവധിക്കാലം

സീമ രെജിത്, കുവൈറ്റ്
Tuesday, May 22, 2018

വായനാ ശീലം പോലെ വളർത്തികൊണ്ടുവരേണ്ട ഒന്നാണ് കുട്ടികളുടെ വിശ്രമകാല വിനോദങ്ങൾ അഥവാ ഹോബികളും . ഭൂമിയിലെ പുല്ലും മണ്ണും മരവും പുഴുവും പക്ഷിയുമെല്ലാം പ്രകൃതി നമുക്ക്‌ നൽകിയ വരദാനം ആണ് . ഇതെല്ലാം വളരെ നിസ്സാരം എന്ന് നമുക്ക് തോന്നാറുണ്ട് . പ്രകൃതിയുമായി വളരെ അടുത്തുനിന്ന ഒരു കുട്ടിക്കാലവും വേനൽ അവധിക്കാലവും എല്ലാം എന്ന് ഓര്മകളിലും പുസ്‌തക താളുകളിലും പഴയ സിനിമകളിലും മാത്രം ആയി മാറി പോകുന്നു.

പണ്ടൊക്കെ കുട്ടികളോട് നിങ്ങളുടെ ഹോബി എന്തെന്ന് ചോദിച്ചാൽ എന്തെല്ലാം കാര്യങ്ങൾ ആണ് ഉണ്ടായിരുന്നത്.വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പ് ശേഖരിക്കുക, അതിലൂടെ അവരെ ഈ ലോകത്തിന്റെ വിശാലമായ വർണ്ണ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കു അവരുടെ ചിന്തയേ കൂട്ടികൊണ്ടുപോകുവാൻ കഴിയുമായിരുന്നു .പക്ഷികളുടെ തൂവൽ ശേഖരിക്കുക എന്നിട്ടു അത് ഏതു പക്ഷിയുടെ ആണെന്ന് തിരിച്ചറിയാൻ ശ്രെമിക്കുക. തീപ്പെട്ടികൂട് കൊണ്ട് ഫോൺ ഉണ്ടാക്കുകയും ,വണ്ടിനെ കൂടിനുള്ളിലാക്കി പാട്ടു കേൾക്കുക . ഇന്നിപ്പോൾ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ. നഴ്സറിയിൽ പോകുന്ന കുട്ടിക്ക് വരെ ഗൂഗിൾ ന്റെ മഹത്വം അറിയാം. പിന്നെ എന്തിനാണ് ഇതെല്ലാം അന്വേഷിച്ചു സമയം കളയുന്നത് എന്നാണു എന്റെ മകന്റെ ചോദ്യം. അങ്ങനെ ചെയ്യൂ എങനെ ചെയ്താലേ ശെരിയാകൂ എന്നൊക്കെ പറഞ്ഞു മകന്റെ പിന്നാലെ നടക്കും. അമ്മക്ക് വേറെ പണി ഇല്ലേ എന്നാണു തിരിച്ചുള്ള ചോദ്യം.

ഈ തലമുറയ്ക്ക് നീസ്സാരമെന്ന്‌ തോന്നുന്ന നമ്മുടെ ഹോബികളിലൂടെ നാം തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ മനസ്സിൽ ഇന്നും എന്നും തങ്ങി നിൽക്കുന്ന ആ കൊച്ചു കൊച്ചു സന്തോഷത്തിന്റെ ആഴവും പരപ്പും അവർക്കു മനസ്സിലാകുന്നില്ല. സ്കൂൾ കാലയളവിൽ എന്റെ കൂട്ടുകാർ കഥ പുസ്‌തകങ്ങളും സിനിമ മാഗസിനുകളും ആയിരുന്നു. ‘അമ്മ കാണാതെ കൂട്ടുകാരുടെ കയ്യിൽ നിന്നും അയല്പക്കത്തെ വീട്ടിലെ പത്രങ്ങളും കൂട്ടിവെച്ചു അവധിക്കാലത്തു ആ വര്ഷം ഇറങ്ങിയ സിനിമകളുടെ ആൽബം ഉണ്ടാക്കുക. വായിച്ച പുസ്‌തങ്ങളിലെ കഥാപാത്രങ്ങൾക്ക് അഭ്രപാളികളിൽ അടി തിമിർക്കുന്ന പ്രിയപെട്ട നായികാ നായകന്മാരെ സങ്കൽപ്പിച്ചു ജീവൻ വരച്ചു നൽകിയ എത്രെയോ അവധിക്കാലങ്ങൾ ആണ് കടന്നു പോയത് .

വീണ്ടും ഒരു വേനൽ അവധിക്കാലം വരുന്നു. അത് ചെറുജീവികളിലൂടെയും, പ്രകൃതിയിലൂടെയും ,ബന്ധങ്ങളുടെആഴവും പരപ്പും തേടിയും , കൗതുങ്ങളുടെ ആഘോഷങ്ങളുടെ ആകാംഷയുടെ ഒരു വേനലവധിക്കാലം നമ്മുടെ കുട്ടികൾക്ക് ഉണടാകട്ടെ എന്ന് പ്രത്യാശിക്കുന്നു . കൊച്ചുകുട്ടികളില്‍ നന്മയും സ്‌നേഹവും കാരുണ്യവും അഹിംസയുമെല്ലാം വളര്‍ത്താനുതകുന്ന കാര്യങ്ങൾ നമുക്കും പറഞ്ഞു കൊടുക്കുവാൻ സാധിക്കട്ടെ എന്ന് പ്രാത്ഥിച്ചുകൊണ്ടു എല്ലാ കൊച്ചുകൂട്ടുകാർക്കും സന്തോഷത്തിന്റെയും അറിവിന്റെയും ഒരു വേനൽ അവധികാലം ആശംസിക്കുന്നു.

×